കോഴിക്കോട്: ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന ദേശീയ ജനകീയ സെമിനാര്‍ ഇന്ന് വൈകീട്ട് നാലിന് കോഴിക്കോട് സ്വപ്‌നനഗരിയിലെ ട്രേഡ്‌സെന്ററില്‍ നടക്കും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സിപിഐ നേതാവ് ഇ കെ വിജയന്‍ എംഎല്‍എ, ജോസ് കെ മാണി എംപി, എം വി ശ്രേയാംസ്‌കുമാര്‍, പ്രഫ. എ പി അബ്ദുല്‍ വഹാബ്, എളമരം കരീം എംപി, മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, സംസ്ഥാന വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി, മേയര്‍ ബീന ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുക്കും. താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, റവ. ഡോ. ടി ഐ ജെയിംസ്(സിഎസ്‌ഐ), സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ(ഇകെ വിഭാഗം) സെക്രട്ടറി മുക്കം ഉമര്‍ ഫൈസി, സമസ്ത കേന്ദ്ര മുശാവറ അംഗം പി എം അബ്ദുസ്സലാം ബാഖവി, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി, മര്‍ക്കസുദ്ദഅ്‌വ ജനറല്‍ സെക്രട്ടറി സി പി ഉമ്മര്‍ സുല്ലമി, എംഇഎസ് പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍, ടി കെ അഷ്‌റഫ്(വിസ്ഡം ഗ്രൂപ്പ്), ഡോ. ഹുസയ്ന്‍ മടവൂര്‍, ഡോ. ഐ പി അബ്ദുസ്സലാം, ആദിവാസി ക്ഷേമസമിതി സംസ്ഥാന പ്രസിഡന്റ് ഒ ആര്‍ കേളു എംഎല്‍എ, കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും.