പോലിസിലെ ആര്‍എസ്എസ് ചാരമാര്‍ക്കെതിരേ എന്ത് നടപടിയെടുത്തെന്ന് വി ടി ബല്‍റാം എംഎല്‍എ
താങ്കളുടെ പോലിസ് ആര്‍എസ്എസിന് വിവരങ്ങള്‍ ഒറ്റിക്കൊടുക്കുന്ന ഏജന്റുമാരാണെന്ന അവസ്ഥ സൂചിപ്പിക്കുന്നത് ആരുടെ കഴിവുകേടാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുന്നുണ്ടോ?. വി ടി ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
കോഴിക്കോട്: ശബരിമലയില്‍ പോലിസ് ആര്‍എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വെളിപ്പെടുത്തലിനെതിരേ രൂക്ഷ വിമര്‍ശനവുമായി വി ടി ബല്‍റാം എംഎല്‍എ. താങ്കളുടെ പോലിസ് ആര്‍എസ്എസിന് വിവരങ്ങള്‍ ഒറ്റിക്കൊടുക്കുന്ന ഏജന്റുമാരാണെന്ന അവസ്ഥ സൂചിപ്പിക്കുന്നത് ആരുടെ കഴിവുകേടാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുന്നുണ്ടോ?. വി ടി ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
നിര്‍ണായക രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന ആര്‍എസ്എസ് ചാരന്മാരായ ഉദ്യോഗസ്ഥര്‍ പോലിസ് സേനയില്‍ ഉണ്ടെന്ന് താങ്കള്‍ക്ക് തന്നെ മനസ്സിലായിട്ടും അതിലേതെങ്കിലും ഉദ്യോഗസ്ഥനെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നും ബല്‍റാം ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് ശബരിമലയിലെ യുവതി പ്രവേശനത്തില്‍ മുഖ്യമന്ത്രി പോലിസിനെതിരേ ഗുരുതര വിമര്‍ശനമുന്നയിച്ചത്. ശബരിമലയില്‍ പോലിസ് ആര്‍എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോലിസിന്റെ ഓരോ നീക്കങ്ങളും ആര്‍എസ്എസിന് കൃത്യമായി ലഭിച്ചു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു വിമര്‍ശനം.
പോലിസിന് ഉള്ളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയത് കാരണമാണ് സര്‍ക്കാരിന് സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കഴിയാതിരുന്നത്. ആര്‍എസ്എസിന്റെ ഏജന്റുമാരായി പല പോലിസുകാരും പ്രവര്‍ത്തിച്ചു. നിര്‍ണായക ഘട്ടത്തില്‍ പോലും ശബരിമലയില്‍ പല ഉദ്യോഗസ്ഥരും സ്വന്തം താല്‍പര്യപ്രകാരമാണ് പ്രവര്‍ത്തിച്ചത്. കൂടുതല്‍ സ്ത്രീകളെ ശബരിമലയില്‍ കയറ്റാന്‍ കഴിയാതിരുന്നത് പോലിസിലെ പ്രശ്‌നങ്ങള്‍ കാരണമാണ്. മനീതിസംഘം വന്നപ്പോള്‍ നാറാണത്തുഭ്രാന്തന്റെ അവസ്ഥയിലായിരുന്നു പോലിസ്. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ പോലും ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വി ടി ബല്‍റാമിന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം
വലിയ വായിലുള്ള തള്ള് മാത്രം പോര മുഖ്യമന്ത്രീ,
ഈപ്പറയുന്ന പോലീസ് താങ്കളുടെ നിയന്ത്രണത്തിലുള്ളതാണെന്ന് ഓര്‍മ്മയിലുണ്ടോ?
താങ്കളുടെ പോലീസ് ആര്‍എസ്എസിന് വിവരങ്ങള്‍ ഒറ്റിക്കൊടുക്കുന്ന ഏജന്റുമാരാണെന്ന അവസ്ഥ സൂചിപ്പിക്കുന്നത് ആരുടെ കഴിവുകേടാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുന്നുണ്ടോ?
നിര്‍ണ്ണായക രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്ന ആര്‍എസ്എസ് ചാരന്മാരായ ഉദ്യോഗസ്ഥര്‍ പോലീസ് സേനയില്‍ ഉണ്ടെന്ന് താങ്കള്‍ക്ക് തന്നെ മനസ്സിലായിട്ടും അതിലേതെങ്കിലും ഉദ്യോഗസ്ഥനെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും താങ്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? ആദ്യം അത് പറയൂ.