വാളയാര്‍ കേസ്: നാലു പ്രതികള്‍ക്കു കൂടി നോട്ടീസ്; പോക്‌സോ കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹരജി അടിയന്തരമായി ഹൈക്കോടതി പരിഗണിക്കും

പ്രതികളെ വെറുതെ വിട്ട പോക്‌സോ കോടതിയുടെ വിധി റദ്ദാക്കുക,കേസില്‍ വീണ്ടും വിചാരണ നടത്താന്‍ ഉത്തരവിടുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മരിച്ച പെണ്‍കുട്ടികളുടെ മാതാവ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.കേസില്‍ ചൊവ്വാഴ്ച രണ്ടു ഹരജികള്‍ സമര്‍പ്പിച്ചിരുന്നു.ഇത് ഫയലില്‍ സ്വീകരിച്ച കോടതി രണ്ടു പ്രതികള്‍ക്കും സര്‍ക്കാരിനും നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ മൂന്നു ഹരജികള്‍ കൂടി പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.തുടര്‍ന്നാണ് നാലു പ്രതികള്‍ക്കു കൂടി നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്

Update: 2019-11-15 05:59 GMT

കൊച്ചി:വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാരായ രണ്ട് ദലിത് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ട സംഭവത്തിലെ നാലു പ്രതികള്‍ക്ക് കൂടി നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്.പ്രതികളെ വെറുതെ വിട്ട പോക്‌സോ കോടതിയുടെ വിധി റദ്ദാക്കുക,കേസില്‍ വീണ്ടും വിചാരണ നടത്താന്‍ ഉത്തരവിടുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മരിച്ച പെണ്‍കുട്ടികളുടെ മാതാവ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.കേസില്‍ ചൊവ്വാഴ്ച രണ്ടു ഹരജികള്‍ സമര്‍പ്പിച്ചിരുന്നു.ഇത് ഫയലില്‍ സ്വീകരിച്ച കോടതി രണ്ടു പ്രതികള്‍ക്കും സര്‍ക്കാരിനും നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ മൂന്നു ഹരജികള്‍ കൂടി പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.തുടര്‍ന്നാണ് നാലു പ്രതികള്‍ക്കു കൂടി നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

പ്രതികളെ വെറുതെ വിട്ട പോക്‌സോ കോടതി വിധി റദ്ദാക്കുക,വീണ്ടും വിചാരണ ചെയ്യുക എന്നീ ആവശ്യങ്ങള്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും ഹൈക്കോടതി അംഗീകരിച്ചു.ഒമ്പതു വയസുകാരിയുടെ ദുരൂഹ മരണത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി വലിയ മധുവെന്ന മധു, 13 വയസുകാരിയുടെ ദുരൂഹ മരണക്കേസിലെ പ്രതികളായ മധുവെന്ന കുട്ടി മധു, ഷിബു എന്നിവരെ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടതിനെതിരെയാണ് ഇന്നലെ അപ്പീല്‍ ഹരജികള്‍ നല്‍കിയത്. ഒമ്പതു വയസുകാരിയുടെ ദുരൂഹ മരണ കേസിലെ പ്രതിയായ പ്രദീപ് കുമാര്‍, 13 വയസുകാരിയുടെ കേസിലെ പ്രതിയായ വലിയ മധു എന്നിവരെ വെറുതെ വിട്ടതിനെതിരെ ചൊവ്വാഴ്ച രണ്ട് ഹരജികള്‍ നല്‍കിയിരുന്നു.രണ്ട് കുട്ടികളുടേയും മരണം സംബന്ധിച്ച കേസുകള്‍ വ്യത്യസ്തമായി വിധി പറഞ്ഞതിനാലാണ് അപ്പീലുകളും പലതായി സമര്‍പ്പിച്ചത്.

Tags:    

Similar News