മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്‌ഫോടക വസ്തുക്കളടങ്ങിയള്ള വാഹനം കണ്ടെത്തി

Update: 2021-02-25 16:32 GMT

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിന് സമീപം സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മുകേഷ് അംബാനിയുടെ വീട്ടില്‍ നിന്ന് കുറച്ച് അകലെയാണ് ജെലാറ്റിന്‍ അടങ്ങിയ സ്‌കോര്‍പിയോ വാന്‍ കണ്ടെത്തിയത്. മുംബൈ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതായും സത്യം പുറത്തുവരുമെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ടാണ് കാര്‍മൈക്കല്‍ റോഡില്‍ സംശയാസ്പദമായ വാഹനം കണ്ടെത്തിയതായി പോലിസ് അറിയിച്ചു. തുടര്‍ന്ന് പോലിസിനെ അറിയിക്കുകയും ബോംബ് സ്‌ക്വാഡും മറ്റും ഉടന്‍ സ്ഥലത്തെത്തുകയും ചെയ്തു. വാഹനം പരിശോധിച്ചപ്പോള്‍ 20 ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തി. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലിസ് പറഞ്ഞു. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് വാഹനം പ്രദേശത്ത് പാര്‍ക്ക് ചെയ്തതെന്നു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിക്കുകയും മുംബൈ പോലിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിക്കുകയും ചെയ്തു.

    അംബാനി 27 നിലകളും 400,000 ചതുരശ്രയടി വിസ്തീര്‍ണവുമുള്ള കെട്ടിടത്തിലാണ് താമസിക്കുന്നത്. തെക്കന്‍ മുംബൈയിലെ കുംബല്ല ഹില്‍ പ്രദേശത്ത് ആന്റിലിയയിലായിരുന്ന കുടുംബം 2012ലാണ് ഈ കെട്ടിടത്തിലേക്ക് മാറിയത്. ചിക്കാഗോ ആസ്ഥാനമായുള്ള പെര്‍കിന്‍സ് ആന്റ് വില്‍ രൂപകല്‍പ്പന ചെയ്ത കെട്ടിടത്തിനു മൂന്ന് ഹെലിപാഡുകള്‍, 168 കാര്‍ ഗാരേജ്, ഒരു ബോള്‍റൂം, ഒമ്പത് അതിവേഗ എലിവേറ്ററുകള്‍, 50 സീറ്റുകളുള്ള തിയേറ്റര്‍, ടെറസ് ഗാര്‍ഡന്‍സ്, നീന്തല്‍ക്കുളം, സ്പാ, ഹെല്‍ത്ത് സെന്റര്‍, ഒരു ക്ഷേത്രം, ഒരു സ്‌നോ റൂം എന്നിവയുണ്ട്.

Vehicle With Explosives Found Near Mukesh Ambani's House In Mumbai

Tags:    

Similar News