
ഗസ സിറ്റി: ഗസയെ വീണ്ടും വിഭജിച്ച് ഇസ്രായേല്‍. തെക്കന്‍ ഗസയേയും വടക്കന്‍ ഗസയേയും വേര്‍തിരിക്കുന്ന നെറ്റ്‌സാരിം ഇടനാഴി ഇസ്രായേലി സൈന്യം പിടിച്ചെടുത്തു. ഇതോടെ ഫലസ്തീനികളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതായി. കഴിഞ്ഞ ദിവസങ്ങളില്‍ 500ഓളം ഫലസ്തീനികളെ ബോംബിട്ട് കൊന്നതിന് ശേഷമാണ് ഇസ്രായേലി ടാങ്കുകള്‍ നെറ്റ്‌സാരിം ഇടനാഴിയില്‍ എത്തിയത്. ഇവിടെ ബഫര്‍ സോണ്‍ രൂപീകരിക്കുന്നതായി ഇസ്രായേലി സൈന്യത്തിന്റെ പ്രസ്താവന പറയുന്നു. ഇവിടെ നിന്നായിരിക്കും ഗസയുടെ വിവിധഭാഗങ്ങളിലേക്ക് സൈനികരെ അയക്കുക. നിലവില്‍ മധ്യ, തെക്കന്‍ ഗസയിലാണ് ഇസ്രായേലി സൈന്യം കരവഴി ആക്രമണം നടത്തുന്നത്. തെക്കന്‍ ഗസയില്‍ ഗോലാനി ബ്രിഗേഡിനെയാണ് വിന്യസിച്ചിരിക്കുന്നത്.