''നിന്നോട് ഞാന്‍ പറഞ്ഞത് അല്ലെട എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്....നിന്റെ .....അല്ലെ എന്റെ ജീവന്‍ പോയാല്‍ ഞാന്‍ സഹിക്കും പക്ഷെ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല'' -ബിജെപി പ്രവര്‍ത്തകനെ സന്തോഷ് വെടിവച്ച് കൊന്നത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ട്

കണ്ണൂര്‍: കൈതപ്രത്ത് ബിജെപി പ്രവര്‍ത്തകനും ഗുഡ്‌സ് ഓട്ടോ െ്രെഡവറായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതി കൃത്യം നടത്തിയത് ഫെയ്‌സ്ബുക്കില്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതിന് ശേഷം. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ നിര്‍മാണത്തിലിരുന്ന വീട്ടില്‍ വെച്ചായിരുന്നു സംഭവം. പ്രതി പെരുമ്പടവം സ്വദേശി സന്തോഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപ്പെടുത്തുന്നതിന് മുമ്പും ശേഷവും ഇയാള്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരുന്നു.
''നിന്നോട് ഞാന്‍ പറഞ്ഞത് അല്ലെട എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്.... നിന്റെ ....... അല്ലെ എന്റെ ജീവന്‍ പോയാല്‍ ഞാന്‍ സഹിക്കും പക്ഷെ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല.'' -ഒരു പോസ്റ്റ് പറയുന്നു.

''കൊള്ളിക്കും എന്നത് ടാസ്‌കാണ് കൊള്ളും എന്നത് ഉറപ്പാണ്..'' എന്നാണ് മറ്റൊരു പോസ്റ്റ്.

''ചില തീരുമാനം ചിലപ്പോള്‍ മനസ്സില്‍ ഉറപ്പിച്ചിട്ടായിരിക്കും.. നമ്മള്‍ അത് മനസിലാക്കാന്‍ വൈകി പോകും.. അവസാന ഘട്ടത്തില്‍ പോലും മനസിലാകാതെ വന്നാല്‍ കൈ വിട്ടു പോകും.നമ്മുടെ നില നമ്മള്‍ തന്നെ മനസ്സിലാക്കണം അത് മനസിലാക്കാതെ വന്നാല്‍ ചിലപ്പോള്‍ നമുക്ക് നമ്മളെ തന്നെ നഷ്ടം ആകും.. ആരെയും ഒറ്റപ്പെടുത്താതിരിക്കുക കൂടെ നിര്‍ത്തുക പറ്റുന്നിടത്തോളം... ചുരുങ്ങിയ ജീവിതത്തില്‍ ആര്‍ക്കും ശല്യം ആകാതെ ഇരിക്കുക.. നമ്മുടെ സാന്നിധ്യം ശല്യം ആകുന്നവര്‍ക്ക് മുന്നില്‍ പോകരുത് അവര്‍ നമ്മളെ ഒരിക്കലും കാണരുത്..''- മറ്റൊരു പോസ്റ്റ് പറയുന്നു.
തോക്കുമായി നില്‍ക്കുന്ന ചിത്രവും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ നിര്‍മ്മാണത്തിലിരുന്ന വീട്ടില്‍ വെച്ചായിരുന്നു സംഭവം. വെടിയൊച്ച കേട്ട് പ്രദേശവാസികള്‍ വീടിനടുത്തേക്ക് പോയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന രാധാകൃഷ്ണനെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലിസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് പ്രദേശത്ത് നിന്ന് സന്തോഷിനെ കണ്ടെത്തുന്നത്.