എസ്ഡിപിഐ സൗഹൃദ ഇഫ്താര്‍ ശ്രദ്ധേയമായി

Update: 2025-03-20 16:42 GMT
എസ്ഡിപിഐ സൗഹൃദ ഇഫ്താര്‍ ശ്രദ്ധേയമായി

മലപ്പുറം: എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ മലപ്പുറത്ത് സംഘടിപ്പിച്ച സൗഹൃദ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. സംഗമം സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.


വിഎസ് ജോയ് (ഡിസിസി പ്രസിഡന്റ്), ടിപി അഷ്‌റഫലി (യൂത്ത് ലീഗ്), എന്‍ പി ചിന്നന്‍ (കെഡിഎഫ്), അഡ്വ ഷിബു (ആര്‍എസ്പി), നാദിര്‍ഷ (എന്‍സിപി), മുജീബ് ഹസന്‍ (ഐഎന്‍എല്‍), കെ ടി അബ്ദുല്‍ റഹ്മാന്‍, ഇസ്മായില്‍ മഞ്ചേരി (തൃണമൂല്‍ കോണ്‍ഗ്രസ്), കെ വി സഫീര്‍ ഷാ, മുനീബ് കാരക്കുന്ന് (വെല്‍ഫെയര്‍ പാര്‍ട്ടി) സരസ്വതി വെട്ടം (കെഡിഎഫ്) മലപ്പുറം നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി കെ സക്കീര്‍ ഹുസ്സൈന്‍, പി കെ ഹക്കീം, ഫായിസ, ഫസ്‌ന മിയാന്‍, റജീന (വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്) മുഹമ്മദ് അലി (എഎപി) ഷബീര്‍ ബാഖവി (എസ്‌വൈഎഫ്) അബ്ദുല്‍ കരീം, കെ വി അബ്ദുന്നൂര്‍ (വഹ്ദതെ ഇസ്‌ലാമി), അഡ്വ ഹഫീഫ് പറവത്ത് (ബാര്‍ അസോസിയേഷന്‍) ടി പി ഹാമിദ്, അസ്‌ലം (എസ്‌ഐഒ) ജംഷീദ് (സോളിഡാരിറ്റി) അക്ബര്‍ പരപ്പനങ്ങാടി, അലി കണ്ണിയത്ത് (എസ്ഡിടിയു) ലൈല ശംസുദ്ധീന്‍ (വിമന്‍ ഇന്ത്യ മൂവ്‌മെന്റ്) അജ്മല്‍ ഷഹീന്‍ (ഫ്രറ്റേണിറ്റി) കൃഷ്ണന്‍ എരഞ്ഞിക്കല്‍, സബാഹ് കുണ്ടുപുഴക്കല്‍, അമീന്‍ ഹസ്സന്‍, അജ്മല്‍ കിളിയമണ്ണില്‍, പ്രശാന്ത് നിലമ്പൂര്‍, സമീല്‍ ഇല്ലിക്കല്‍, ഡോ. സി എച്ച് അഷറഫ്, മുസ്തഫ കൊമ്മേരി, ഷമീര്‍ വെള്ളയില്‍, ഉള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. അന്‍വര്‍ പഴഞ്ഞി, അഡ്വ സാദിഖ് നടുത്തൊടി, മുസ്തഫ പാമങ്ങാടന്‍, ഉസ്മാന്‍ കരുളായി എന്നിവര്‍ സംസാരിച്ചു.

Similar News