കൊവിഡ് മാനദണ്ഡം ലംഘിച്ച് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചതായി സംഘപരിവാര്‍ പ്രചാരണം; പൊളിച്ചടക്കി മാധ്യമങ്ങള്‍

നടി കങ്കണാ റണാവത്തും വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. കുംഭമേളക്ക് ശേഷം ബഹുമാനപ്പെട്ട പ്രധാനമന്ത്രി ജി റമദാന്‍ കൂടിച്ചേരലകളും അവസാനിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് കങ്കണ റണാവത്ത് വീഡിയോ ഷെയര്‍ ചെയ്തത്. എന്നാല്‍, പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞതോടെ താരം ട്വീറ്റ് ഡിലീറ്റ് ചെയ്തു.

Update: 2021-04-21 17:16 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 മാനദണ്ഡങ്ങള്‍ ലംഘിച്ച് ഹൈദരാബാദില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചതായി സംഘപരിവാര്‍ വ്യാജ പ്രചാരണം. നിരവധി സംഘപരിവാര്‍ അനുകൂലികളുടെ ട്വിറ്റര്‍ ഹാന്റിലുകളാണ് വീഡിയോ ഷെയര്‍ ചെയ്തത്. മുസ് ലിംകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് റമദാന്‍ ആഘോഷത്തിനായി സമ്മേളിച്ചിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് പലരും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

നടി കങ്കണാ റണാവത്തും വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. കുംഭമേളക്ക് ശേഷം ബഹുമാനപ്പെട്ട പ്രധാനമന്ത്രി ജി റമദാന്‍ കൂടിച്ചേരലകളും അവസാനിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് കങ്കണ റണാവത്ത് വീഡിയോ ഷെയര്‍ ചെയ്തത്. എന്നാല്‍, പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞതോടെ താരം ട്വീറ്റ് ഡിലീറ്റ് ചെയ്തു.

അതേസമയം, വീഡിയോ ഹൈദരാബാദില്‍ നടന്ന ഇഫ്താര്‍ സംഗമമല്ലെന്നും യുപിയിലെ ഒരു മുസ് ലിം പണ്ഡിതന്റെ ഖബറടക്ക ചടങ്ങുകളാണെന്നും ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ 16ന് യുപിയില്‍ അന്തരിച്ച മുസ് ലിം പണ്ഡിതന്‍ മൗലാന അബ്ദുല്‍ മോമിന്റെ ഖബറടക്ക ചടങ്ങുകളുടെ വീഡിയോ ആണ് റമദാന്‍ ആഘോഷമായി ചിത്രീകരിച്ച് സംഘപരിവാരം പ്രചരിപ്പിച്ചത്.

Tags:    

Similar News