ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ നടന്ന അക്രമം സംഘപരിവാര്‍ ഗൂഢാലോചനയുടെ ഭാഗം: പോപുലര്‍ ഫ്രണ്ട്
ഹിന്ദുത്വ ആക്രമണത്തിന് ഇരയായവരും ഡല്‍ഹി പോലിസ് കള്ളക്കേസില്‍ കുടുക്കിയവരുമായ നിരപരാധികള്‍ക്ക് പോപുലര്‍ ഫ്രണ്ട് നിയമസഹായവും ആശ്വാസവും നല്‍കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
ന്യൂഡല്‍ഹി: ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കിടെ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ നടന്ന മുസ്‌ലിം വിരുദ്ധ അക്രമം അപലപനീയമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് പര്‍വേസ് അഹമ്മദ്. കഴിഞ്ഞ ദിവസം ഘോഷയാത്രയ്ക്കിടെ ഹിന്ദുത്വര്‍ മുസ്‌ലിം പള്ളി ആക്രമിച്ച് മിനാരത്തില്‍ കാവിക്കൊടി ഉയര്‍ത്തുകയും മുസ് ലിംകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു.
ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, ഗോവ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ രാമനവമി റാലികള്‍ക്കിടെ മുസ്‌ലിംകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ തുടര്‍ച്ചയായാണ് ജഹാംഗീര്‍പുരിയിലെ അക്രമത്തേയും കണക്കാക്കേണ്ടത്. ഈ അക്രമ സംഭവങ്ങളിലെല്ലാം സാമ്യതയുണ്ട്. മുസ്‌ലിം ആധിപത്യമുള്ള പ്രദേശങ്ങളില്‍ റാലികള്‍ നടത്തുകയും ആക്ഷേപകരമായ മുദ്രാവാക്യങ്ങളും പാട്ടുകളും ഉപയോഗിക്കുകയും അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന രീതി എല്ലായിടത്തും ഒരേ പോലെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നൂറുകണക്കിന് വ്യത്യസ്ത തരത്തിലുള്ള മതപരമായ പരിപാടികളും ഉല്‍സവങ്ങളും രാജ്യത്ത് പതിവായി സമാധാനപരമായി നടക്കുമ്പോള്‍, മതപരമായ പരിപാടികള്‍ അക്രമാസക്തമാക്കാന്‍ സംഘപരിവാറിന്റെ സംഘടിത ശ്രമങ്ങള്‍ നടക്കുന്നു എന്നതിന്റെ തെളിവാണിത്. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ഹിന്ദുത്വര്‍ മുസ്‌ലിം വിരുദ്ധ വംശഹത്യ സംഘടിപ്പിച്ച് രണ്ട് വര്‍ഷമേ ആയിട്ടുള്ളൂ അതിനിടയില്‍ നടത്തിയ ഈ അക്രമം അത്യന്തം ഖേദകരമാണ്. കപില്‍ മിശ്ര, രാഗിണി തിവാരി തുടങ്ങിയ ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ 2020 ലെ വടക്കുകിഴക്കന്‍ ഡല്‍ഹി വംശഹത്യയില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ജഹാംഗീര്‍പുരി അക്രമത്തിന് പിന്നിലെ ഗൂഢാലോചനയില്‍ അവര്‍ക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നതെന്ന് പര്‍വേസ് അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
തികച്ചും ഏകപക്ഷീയവും രാഷ്ട്രീയപ്രേരിതവുമായ ഡല്‍ഹി പോലിസിന്റെ നടപടികളെക്കുറിച്ചും പര്‍വേസ് അഹമ്മദ് ചോദ്യങ്ങള്‍ ഉന്നയിച്ചു. ജഹാംഗീര്‍പുരിയില്‍ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ഹനുമാന്‍ ജയന്തി ഘോഷയാത്രയില്‍ വാളുകളും കുന്തങ്ങളും പിസ്റ്റളുകളും കൊണ്ടുവന്നതായി വ്യക്തമായി കാണിക്കുന്നു. എന്നാല്‍ കലാപത്തിന് പ്രേരിപ്പിച്ചതിന് മുസ്‌ലിംകള്‍ മാത്രം അറസ്റ്റിലാകുന്നത് എന്തുകൊണ്ടെന്ന് പര്‍വേസ് അഹമ്മദ് ചോദിച്ചു. വടക്ക് കിഴക്കന്‍ ഡല്‍ഹി വംശഹത്യയുടെ സമയത്തും അതിനുശേഷവും ഡല്‍ഹി പോലിസിന്റെ നടപടികളും അന്വേഷണവും എക്കാലത്തെയും മുന്‍വിധികളില്ലാത്ത ഒന്നായിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നിശബ്ദതയെ അഹമ്മദ് പര്‍വേസ് നിശിതമായി വിമര്‍ശിച്ചു. മുസ്‌ലിംകളെ ലക്ഷ്യം വച്ചുള്ള സംഘപരിവാര്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കും അക്രമങ്ങള്‍ക്കും എതിരെ നടപടിയെടുക്കുന്നതിലും മുഖ്യമന്ത്രി നിശബ്ദനാണ്. എന്നാല്‍ തബ്‌ലീഗ് ജമാഅത്തിലെ അംഗങ്ങള്‍ക്കെതിരേ തെറ്റായ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതില്‍ കെജ്‌രിവാള്‍ മുന്‍കൈയെടുത്തിരുന്നെന്ന് പര്‍വേസ് ചൂണ്ടിക്കാട്ടി.
ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും കലാപത്തെക്കുറിച്ച് വിരമിച്ച സുപ്രിംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും അങ്ങിനെ കുറ്റവാളികള്‍ ഉചിതമായി ശിക്ഷിക്കപ്പെടണം. കലാപത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം. ഹിന്ദുത്വ ആക്രമണത്തിന് ഇരയായവരും ഡല്‍ഹി പോലിസ് കള്ളക്കേസില്‍ കുടുക്കിയവരുമായ നിരപരാധികള്‍ക്ക് പോപുലര്‍ ഫ്രണ്ട് നിയമസഹായവും ആശ്വാസവും നല്‍കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.