വിഴിഞ്ഞം സമരം: അദാനി ഗ്രൂപ്പിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ്, കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിങ് പ്രോജക്ട്‌സ് എന്നിവരാണ് ഹര്‍ജിക്കാര്‍.

Update: 2022-09-28 00:59 GMT

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് പോലിസ് സംരക്ഷണം നല്‍കണമെന്ന ഹര്‍ജിയും മുന്‍ ഉത്തരവ് പാലിക്കാത്തതിനെതിരേ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ്, കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിങ് പ്രോജക്ട്‌സ് എന്നിവരാണ് ഹര്‍ജിക്കാര്‍. പോലിസ് സുരക്ഷ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് നടപ്പായില്ലെന്നാണ് അദാനി ഗ്രൂപ്പ് ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

പോലിസ് സംരക്ഷണം നല്‍കാന്‍ സെപ്റ്റംബര്‍ ഒന്നിന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടെങ്കിലും തടസ്സപ്പെടുത്തല്‍ തുടരുകയാണ്. സര്‍ക്കാരും പോലിസും സംരക്ഷണം നല്‍കിയില്ലെന്നും കോടതിയലക്ഷ്യ ഹര്‍ജിയില്‍ ആരോപിക്കുന്നു. ചീഫ് സെക്രട്ടറി അടക്കം ഉദ്യോഗസ്ഥര്‍ക്കെതിരേയും സമരം നയിക്കുന്ന വൈദികര്‍ക്കെതിരേയും കോടതിയലക്ഷ്യ നടപടി വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Tags:    

Similar News