സാമ്പത്തികസംവരണം: സിപിഎം നിലപാട് തള്ളി വിഎസ്

സാമ്പത്തിക സംവരണ ബില്ലില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നും അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ബില്ലിന്‍മേല്‍ രാജ്യ വ്യാപക ചര്‍ച്ച ആവശ്യമാണ്.

Update: 2019-01-08 09:29 GMT
തിരുവനന്തപുരം: മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തി ക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സംവരണ ബില്ലിനെ എതിര്‍ത്ത് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. സാമ്പത്തിക സംവരണ ബില്ലില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്നും അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ബില്ലിന്‍മേല്‍ രാജ്യ വ്യാപക ചര്‍ച്ച ആവശ്യമാണ്. ബില്ല് നടപ്പാക്കുന്നതിന് പിന്നില്‍ ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും അച്യുതാനന്ദന്‍ ആരോപിച്ചു.

ജനറല്‍ കാറ്റഗറിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍്ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തികൊണ്ടുള്ള കേന്ദ്രാ മന്ത്രിസഭാ തീരുമാനത്തെ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും മന്ത്രിമാരും സ്വാഗതം ചെയ്തിരുന്നു. നേരത്തേ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസും സമാന നിലപാട് സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തെ തള്ളിപ്പറഞ്ഞ് വിഎസ് നിലപാട് വ്യക്തമാക്കുന്നത്.

Tags:    

Similar News