'രണ്ടു പേരും പുറത്തേക്ക്. എന്തൊരു നാണംകെട്ട ഭരണമാണിവിടെ!': വി ടി ബല്‍റാം

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്ത വിഷയത്തിലും കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ പ്രതി പത്മരാജന് ജാമ്യം ലഭിച്ചതിലും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി ടി ബല്‍റാം.

Update: 2020-07-17 01:10 GMT

കോഴിക്കോട്: സ്വര്‍ണകടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്ത വിഷയത്തിലും കണ്ണൂര്‍ പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ പ്രതി പത്മരാജന് ജാമ്യം ലഭിച്ചതിലും വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി ടി ബല്‍റാം. 'രണ്ടു പേരും പുറത്തേക്ക്. എന്തൊരു നാണംകെട്ട ഭരണമാണിവിടെ!'; എന്നാണ് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. ഇരുവരുടെയും ചിത്രങ്ങളും വി.ടി ബല്‍റാം പോസ്റ്റ് ചെയ്തു.

പാലത്തായി ബാലികാ പീഡന കേസില്‍ പ്രതിയായ ബിജെപി നേതാവ് പദ്മരാജന് ഇന്നലെയാണ് ജാമ്യം ലഭിച്ചത്. ക്രൈംബ്രാഞ്ച് നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് കുറ്റപത്രം സമര്‍പിച്ചതോടെയാണ് ജാമ്യത്തിന് വഴിയൊരുങ്ങിയത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയിരുന്നില്ല. ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.  


Full View


Tags:    

Similar News