മുട്ടില്‍ മരം കൊള്ള: പ്രതികളുടെ ജാമ്യഹരജി ഹൈക്കോടതി തള്ളി
കേസിലെ പ്രധാന പ്രതികളായ ജോസ്‌കുട്ടി അഗസ്റ്റിന്‍,ആന്റോ ആഗസ്റ്റിന്‍,റോജി അഗസ്റ്റിന്‍ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്
കൊച്ചി: വയനാട് മുട്ടില്‍ മരം കൊള്ളക്കേസിലെ പ്രധാന പ്രതികളുടെ ജാമ്യഹരജി ഹൈക്കോടതി തള്ളി.കേസിലെ പ്രധാന പ്രതികളായ ജോസ്‌കുട്ടി അഗസ്റ്റിന്‍,ആന്റോ ആഗസ്റ്റിന്‍,റോജി അഗസ്റ്റിന്‍ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
പ്രതികള്‍ ഉന്നത സ്വാധീനമുളള വ്യക്തികളാണെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയത്.
കേസില്‍ അന്വേഷണം തുടരട്ടെയെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ പ്രതികള്‍ ജാമ്യം തേടി കീഴ്‌ക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഇതു തള്ളിയിരുന്നു.തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.