'നമ്മള്‍ തെറ്റായ ഭാഗത്ത്, എല്ലാം തുടങ്ങിവച്ചത് ഹിന്ദുത്വയുടെ പേരില്‍'; പ്രവീണ്‍ നെട്ടാരുവിന്റെ വീട് സന്ദര്‍ശിച്ച് മുന്‍ വിഎച്ച്പി നേതാവ് (വീഡിയോ)

Update: 2022-08-01 18:53 GMT

മംഗളൂരു: ബെല്ലാരയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ട സംഭവത്തില്‍ ഹിന്ദുത്വക്കും ബിജെപിക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ വിശ്വ ഹിന്ദു പരിഷത്ത് നേതാവ്. നമ്മള്‍ തെറ്റായ ഭാഗത്താണെന്നും എല്ലാം തുടങ്ങിവച്ചത് ഹിന്ദുത്വയുടെ പേരിലാണെന്നും വിഎച്ച്പി ബെല്‍ത്തങ്ങാടി താലൂക്ക് മുന്‍ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമരോടി പറഞ്ഞു. നമ്മള്‍ എന്തെങ്കിലും തുറന്ന് പറഞ്ഞാല്‍ ആക്രമിക്കപ്പെടും. മുസ് ലിംകളല്ല, ബിജെപി പ്രവര്‍ത്തകരാണ് നമ്മളെ ആക്രമിക്കുന്നത്. ബിജെപി നേതാക്കളാണ് നമ്മെ അക്രമിക്കുന്നതെന്നും മഹേഷ് ഷെട്ടി തുറന്നടിച്ചു. കൊല്ലപ്പെട്ട യുവ മോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കുടുംബങ്ങളുടെ സന്ദര്‍ശിച്ചു കൊണ്ടായിരുന്നു മഹേഷ് ഷെട്ടിയുടെ പ്രതികരണം.

കാസര്‍കോട് സ്വദേശിയായ മസൂദ് എന്ന 19കാരന്‍ മംഗളൂരുവില്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് യുവമോര്‍ച്ചാ നേതാവ് പ്രദേശത്ത് കൊല്ലപ്പെട്ടത്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെ വ്യാഴാഴ്ച രാത്രി ഉഡുപ്പി സൂറത്കലില്‍ മുസ്‌ലിം യുവാവിനെ നാലംഗ സംഘം കടയില്‍ കയറി വെട്ടിക്കൊന്നിരുന്നു. രാത്രി ഒമ്പതോടെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം ഫാസില്‍ എന്ന 30കാരനെ വെട്ടിക്കൊന്നത്.

Tags:    

Similar News