പശ്ചിമ ബംഗാളില്‍ ടെംബോ വാന്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച് 18 പേര്‍ മരിച്ചു

Update: 2021-11-28 05:21 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ഫുല്‍ബാരി മേഖലയില്‍ മെറ്റഡോര്‍ വാന്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച് 18 പേര്‍ മരിച്ചു. ശനിയാഴ്ച രാത്രി വൈകിയുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലിസ് അറിയിച്ചു. നോര്‍ത്ത് 24 പര്‍ഗാനാസിലെ ബാഗ്ദയില്‍നിന്ന് മരണപ്പെട്ടയാളുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് ടെംബോ വാനില്‍ ആളുകള്‍ നബാദീപ് ശ്മശാനത്തിലേക്ക് പോകവെയാണ് അപകടമുണ്ടായതെന്ന് ഹന്‍സ്ഖാലി പോലിസ് സ്‌റ്റേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നാദിയയിലെ ഹന്‍സ്ഖാലി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഫുല്‍ബാരി ഏരിയയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കല്ലുകള്‍ നിറച്ച ലോറിയില്‍ വാന്‍ പാഞ്ഞുചെന്ന് ഇടിക്കുകയായിരുന്നു. 18 പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ ശക്തിനഗര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കനത്ത മൂടല്‍മഞ്ഞും വാഹനത്തിന്റെ അമിതവേഗവുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Tags:    

Similar News