മുര്‍ഷിദാബാദുകാരെ നിങ്ങള്‍ ബംഗ്ലാദേശികള്‍ എന്നുവിളിക്കുന്നത് എന്തിന്? ബംഗ്ലാദേശ് സന്ദര്‍ശിക്കുന്ന മോദിയോട് ഉവൈസി
'ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി സത്യഗ്രഹം ചെയ്തിട്ടുണ്ടെന്നാണ് മോദി കഴിഞ്ഞ ദിവസം അവിടെപ്പോയി പറഞ്ഞത്. അങ്ങനെയാണെങ്കില്‍ മുര്‍ഷിദാബാദുകാരെ ബംഗ്ലാദേശികള്‍ എന്നു മോദി വിളിക്കുന്നതും അവരെ അപമാനിക്കുന്നതും എന്തിനാണെന്ന് ഉവൈസി ചോദിച്ചു.
കൊല്‍ക്കത്ത: ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി ജയില്‍ വാസം അനുഭവിച്ചിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ കളിയാക്കി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. 'ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി സത്യഗ്രഹം ചെയ്തിട്ടുണ്ടെന്നാണ് മോദി കഴിഞ്ഞ ദിവസം അവിടെപ്പോയി പറഞ്ഞത്. അങ്ങനെയാണെങ്കില്‍ മുര്‍ഷിദാബാദുകാരെ ബംഗ്ലാദേശികള്‍ എന്നു മോദി വിളിക്കുന്നതും അവരെ അപമാനിക്കുന്നതും എന്തിനാണെന്ന് ഉവൈസി ചോദിച്ചു.
ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമര പോരാട്ടം തന്റെ ജീവിതത്തിലെയും നിര്‍ണായക സംഭവമായിരുന്നു എന്നാണ് മോദി പറഞ്ഞത്. ബംഗ്ലാദേശ് ദേശീയ ദിനാചരണത്തിന്റെ ഭാഗമായി ധാക്കയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായി പങ്കെടുത്ത പ്രക്ഷോഭം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ളതായിരുന്നുവെന്നാണ് മോദി കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. 'ഇന്ത്യയില്‍ താനും എന്റെ സഹപ്രവര്‍ത്തകരും സത്യഗ്രമനുഷ്ടിച്ചു. ഇരുപതുകളുടെ തുടക്കത്തിലായിരുന്നു അന്ന് ഞാന്‍. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി സത്യഗ്രഹം നടത്തിയതിന്റെ ഭാഗമായി ജയിലില്‍ പോകാനും അവസരമുണ്ടായി'- മോദി പറഞ്ഞു.