പീഡനക്കേസില്‍ നടപടിയില്ല; ഉന്നാവില്‍ പോലിസിനു മുന്നില്‍ യുവതി സ്വയം തീകൊളുത്തി
പോലിസ് തന്റെ പരാതിയില്‍ പോലിസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് 23കാരിയായ യുവതി തീകൊളുത്തിയത്.
ഉന്നാവ്: പീഡന പരാതിയില്‍ പോലിസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയില്‍ പോലിസ് സൂപ്രണ്ടിന്റെ ഓഫിസിനു മുമ്പില്‍വച്ച് യുവതി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പോലിസ് തന്റെ പരാതിയില്‍ പോലിസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് 23കാരിയായ യുവതി തീകൊളുത്തിയത്.
പോലിസ് സൂപ്രണ്ടിന്റെ ഓഫിസിന് മുന്നിലെത്തിയ യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് സൂപ്രണ്ട് ഓഫിസിലേക്ക് യുവതി നടന്നു കയറി. ഓടിയെത്തിയ പോലിസുകാര്‍ ഉടന്‍ തീ അണച്ച ശേഷം യുവതിയെ ജില്ലാ ആശുപത്രിയിലേക്കെത്തിച്ചു. ഇവിടെനിന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം യുവതിയെ ലാല്‍ ലജ്പുത് റായ് ആശുപത്രിയിലെത്തിച്ചു.
യുവതി നല്‍കി പരാതിയെ കുറിച്ച് പൊലീസ് ഭാഷ്യം ഇങ്ങനെ: അവദേശ് സിംഗ് എന്നയാളുമായി യുവതി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഒക്ടോബര്‍ രണ്ടിന് ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് യുവതി പരാതി നല്‍കി. വിവാഹ വാഗ്ദാനം നല്‍കിയ ശേഷം വഞ്ചിച്ചുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു. അവദേശിനെതിരെ പീഡനക്കേസ് ചുമത്തിയെങ്കിലും ഇയാള്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടി. പ്രതിക്കെതിരെ പൊലീസ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും ഉന്നാവ് എസ്പി വിക്രാന്ത് വീര്‍ പറഞ്ഞു.