ഭര്‍തൃവീട്ടിലെ കിണറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ പരാതി
കണ്ണൂര്‍: ചൊക്ലി സ്വദേശിനിയായ യുവതിയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. പെട്ടിപ്പാലം സ്വദേശിനി ഷെഫ്ന(26)യെയാണ് പുല്ലൂക്കര കാരപ്പൊയിലിലുള്ള ഭര്‍തൃവീട്ടിലെ കിണറ്റില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. കാരപ്പൊയില് റിയാസിന്റെ ഭാര്യയാണ് ഷഫ്ന. നാല് വയസ്സുള്ള മകളുണ്ട്. അഞ്ച് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ എസിപിക്ക് പരാതി നല്കി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത ചൊക്ലി പോലിസ് അന്വേഷണം തുടങ്ങി.