കണ്ണൂര്‍: കേളകത്ത് ആദിവാസി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കേളകം ഐടിസി കോളനിയിലെ തങ്കയുടെ മൃതദേഹമാണ് ബാവലി പുഴയുടെ തീരത്ത് വില്ലേജ് ഓഫിസിന് സമീപം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പോലിസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് തങ്കയുടെ ഭര്‍ത്താവ് വിജയനെ കേളകം പോലിസ് കസ്റ്റഡിയിലെടുത്തു. 2012ല്‍ ചെല്ലക്ക എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതാണ് വിജയന്‍.