പ്രാര്‍ഥനയ്‌ക്കെത്തിയ യുവതികളെ പീഡിപ്പിച്ചു; യോഗാ ഗുരു ആസ്‌ത്രേലിയയില്‍ അറസ്റ്റില്‍
ആസ്‌ത്രേലിയയിലെ ഓക്‌സ്‌ലെ പാര്‍ക്കില്‍ നിന്നാണ് ഗിരിയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. രണ്ട് വ്യത്യസ്ത സന്ദര്‍ഭങ്ങളിലായാണ് ഇയാള്‍ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചത്.
ന്യൂഡല്‍ഹി: പ്രാര്‍ത്ഥനയ്‌ക്കെത്തിയ രണ്ട് സ്ത്രീകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവവും യോഗാ ഗുരുവുമായ ആനന്ദ് ഗിരിയെ ആസ്‌ത്രേലിയയില്‍ അറസ്റ്റില്‍. ആനന്ദ് ഗിരിയെ സിഡ്‌നിയിലെ കോടതിയില്‍ ഹാജരാക്കി ജൂണ്‍ 26 വരെ റിമാന്റ് ചെയ്തു. ആസ്‌ത്രേലിയയിലെ ഓക്‌സ്‌ലെ പാര്‍ക്കില്‍ നിന്നാണ് ഗിരിയെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. രണ്ട് വ്യത്യസ്ത സന്ദര്‍ഭങ്ങളിലായാണ് ഇയാള്‍ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചത്. ആറാഴ്ചത്തെ സന്ദര്‍ശനത്തിനായി ആസ്‌ത്രേലിയയില്‍ എത്തിയ ഗിരി ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയാണ് അറസ്റ്റ്. യുപിയില്‍ പ്രയാഗ്രാജിലെ പ്രശസ്തമായ ബഡെ ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു അദ്ദേഹം.
2016ല്‍ റൂട്ടി ഹില്ലില്‍ വച്ച് പരിചയപ്പെട്ട യുവതിയെ ഗിരി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. 2018ലാണ് 34കാരിയെ പീഡിപ്പിച്ചത്. നവംബര്‍ മാസം റൂട്ടി ഹില്ലില്‍ വച്ച് തന്നെയായിരുന്നു സംഭവം. പ്രാര്‍ത്ഥനയ്ക്ക് എത്തിയ യുവതിയാണ് പീഡനത്തിനിരയായത്.
അറസ്റ്റിന് പിന്നാലെ ഗിരിയുടെ വെബ്‌സൈറ്റ് അപ്രത്യക്ഷമായി. താന്‍ ജനങ്ങളെ സേവിക്കുന്ന വെറും മനുഷ്യനാണെന്നും പൂജാരിയല്ലെന്നും ആണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പറയുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഇദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജുകള്‍ ലൈക്ക് ചെയ്തിട്ടുണ്ട്. വെങ്കയ്യനായിഡു, വിവെ സിങ്, യോഗാ ഗുരു രാംദേവ് എന്നിവരും ഗിരിയുടെ പോസ്റ്റുകള്‍ ലൈക്ക് ചെയ്തിട്ടുണ്ട്.