സുഹൃത്തിന്റെ മകന്റെ ഭാര്യയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

സുഹൃത്തിന്റെ മകന്‍ പുറത്തുപോയ സമയത്താണ് വിനോദ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്

Update: 2021-12-06 05:30 GMT
സുഹൃത്തിന്റെ മകന്റെ ഭാര്യയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: സുഹൃത്തിന്റെ മകന്റെ ഭാര്യയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തിരുവല്ലം ഇടവിളാകം സ്വദേശി വിനോദ്(31)ആണ് പോലിസ് പിടിയിലായത്. വിനോദിന്റെ ഉറ്റ സുഹൃത്തിന്റെ മകന്‍ പ്രണയിച്ച് വിവാഹം കഴിച്ചതിനെ ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നു. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ മധ്യസ്ഥം വഹിച്ച വിനോദ് സുഹൃത്തിന്റെ മകനെയും ഭാര്യയെയും വെങ്ങാനൂര്‍ നീലകേശി റോഡിലുള്ള സ്വന്തം വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയായിരുന്നു. സുഹൃത്തിന്റെ മകന്‍ പുറത്തുപോയ സമയത്താണ് വിനോദ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. വിനോദിന്റെ സുഹൃത്തിന്റെ മകന്‍ തിരിച്ചെത്തിയപ്പോള്‍ പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം തുറന്നു പറഞ്ഞു. പിന്നീട് ഇരുവരും പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. ഭാര്യയും രണ്ട് കുട്ടികളുമുള്ളയാളാണ് വിനോദ്. ഇന്ന് കോടതിയില്‍ ഹാജരാക്കും.

Tags:    

Similar News