കണ്ണൂര്‍: രണ്ട് ഗ്രാം വരുന്ന എംഡിഎംഎ എന്ന മാരകമയക്കുമരുന്നുമായി തലശ്ശേരി സ്വദേശിയായ യുവാവ് കണ്ണൂരില്‍ പോലിസ് പിടിയിലായി. കണ്ണൂര്‍ ബാങ്ക് റോഡിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ തലശ്ശേരി ചിറക്കര ലോട്ട്‌സ് ടാക്കീസിന് സമീപം എച്ച് റമീസ് (32) ആണ് കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണറുടെ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സിന്റെ പിടിയിലായത്.
കണ്ണൂര്‍ റേഞ്ച് ഡിഐജി യുടെ മയക്കുമരുന്നിനെതിരായ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നര്‍ക്കോട്ടിക്ക് അസി: കമ്മീഷണര്‍ ജസ്റ്റിന്‍ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള രഹസ്യപോലിസ് സംഘം ദിവസങ്ങളോളം നിരീക്ഷിച്ചാണ് ഇയാളെ വലയിലാക്കിയത്. നേരത്തെ ഇയാളുടെ സ്ഥാപനത്തില്‍ ജോലിചെയ്ത സുഹൃത്തിന്റെ സഹായത്തോടെ പുതുതലമുറ മയക്കുമരുന്നായ എംഡിഎംഎ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുകയായിരുന്നു പിടിയിലായ റമീസ്.
കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, അഡീഷനല്‍ എസ്‌ഐ രാജീവന്‍, എഎസ്‌ഐ മുഹമ്മദ്, DANSAF ടീം അംഗങ്ങളായ സബ് ഇന്‍സ്‌പെക്ടര്‍മാരായ റാഫി അഹമ്മദ്, മഹിജന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ അജിത്ത്, മിഥുന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ ബിനു, രാഹുല്‍, രജില്‍ രാജ് എന്നിവരായിരുന്നു പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.