മുസ്‌ലിം ലീഗ് ഓഫിസില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു
സംഭവവുമായി ബന്ധപ്പെട്ട് കുണ്ടുതോടിലെ അമ്മദിനെ അറസ്റ്റ് ചെയ്തതായി തൊട്ടില്‍പാലം പോലിസ് അറിയിച്ചു.
കോഴിക്കോട്: കുറ്റിയാടിക്കു സമീപം തൊട്ടില്‍പ്പാലത്ത് മുസ് ലിം ലീഗ് ഓഫിസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ കത്തിക്കുത്ത്. യുവാവ് കൊല്ലപ്പെട്ടു. എടച്ചേരി കണ്ടിയില്‍ അന്‍സാര്‍(28) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം. തൊട്ടില്‍പ്പാലം ടൗണിലെ മുസ് ലിം ലീഗ് ഓഫിസില്‍ കുടുംബപ്രശ്‌നത്തിന്‍മേല്‍ മധ്യസ്ഥ ചര്‍ച്ച നടക്കുന്നതിനിടെയുണ്ടായ വാക്കേറ്റത്തിനൊടുവിലാണ് അന്‍സാറിന് കുത്തേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരണപ്പെട്ടു.
കഴിഞ്ഞ ദിവസം ഒരു സ്ത്രീക്കെതിരേ പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് തൊട്ടില്‍പാലം ലീഗ് ഓഫിസില്‍ മധ്യസ്ഥ ചര്‍ച്ചയുണ്ടായിരുന്നു. ഇതു കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് അന്‍സാറിന് കുത്തേറ്റത്. സംഭവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ പതിച്ചെന്ന് പറയപ്പെടുന്ന സ്ത്രീയുടെ സഹോദരന്‍ കുണ്ടുതോടിലെ അഹമ്മദ് ഹാജിയെ അറസ്റ്റ് ചെയ്തതായി തൊട്ടില്‍പാലം പോലിസ് അറിയിച്ചു.