തിരുവനന്തപുരം: വീട്ടില്‍ കയറി ഗൃഹനാഥനെ നായയെ കൊണ്ട് കടിപ്പിച്ച യുവാവ് അറസ്റ്റില്‍. പോലിസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട കമ്രാന്‍ സമീറിനെയാണ് കഠിനംകുളം പോലിസ് പിടികൂടിയത്. രണ്ടുദിവസം മുമ്പാണ് കഠിനംകുളം സ്വദേശി സക്കീറിനെ വീട്ടില്‍ അതിക്രമിച്ച് കയറി നായയെ കൊണ്ട് കടിപ്പിച്ചത്. കമ്രാന്‍ സമീര്‍ നായയുമായി റോഡിലൂടെ പോവുമ്പോള്‍ സക്കീറിന്റെ വീട്ടിലെ കുട്ടികള്‍ അതു നോക്കി ചിരിച്ചിരുന്നു. തുടര്‍ന്നാണ് വീട്ടില്‍ കയറി ആക്രമണം നടത്തിയത്.
അതിന് ശേഷം വഴിയില്‍ നില്‍ക്കുകയായിരുന്ന രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികളെയും നായയെ കൊണ്ട് കടിപ്പിച്ചു. സക്കീര്‍ പരാതി നല്‍കിയത് അറിഞ്ഞ് തിരിച്ചെത്തിയ കമ്രാന്‍ വീടിന് നേരെ പെട്രോള്‍ ബോംബും എറിഞ്ഞു. തുടര്‍ന്ന് ഒളിവില്‍ പോവുകയായിരുന്നു. സമീറിനെതിരെ നിരവധി കേസുകള്‍ ഉള്ളതായി പോലിസ് അറിയിച്ചു.