വാട്‌സ് ആപിനെ കൈവിടുമോ മലയാളികള്‍; ടിക് ടോക്കില്‍ ഇന്ത്യയില്‍ നമ്പര്‍ വണ്‍ കേരളം
ടിക് ടോക്കിന്റെ 2018 വിലയിരുത്തല്‍ റിപോര്‍ട്ടിലാണ്, ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുളളത് കേരളത്തില്‍ നിന്നാണെന്നു വ്യക്തമാക്കുന്നത്. ടിക് ടോക് വിഡിയോ നിര്‍മാണത്തിലും കാണുന്നതിലും കേരളീയര്‍ തന്നെയാണ് ഒന്നാമന്‍.
മലയാളികള്‍ പുതുമയെ ഏറെ ഇഷ്ടപ്പെടുന്നവരാണ്. അത് സാമൂഹിക മാധ്യമങ്ങളിലായാലും അങ്ങനെതന്നെ. ഓര്‍കുട്ടും ഫേസ്ബുക്കും സ്‌നാപ് ചാറ്റും വാട്‌സ് ആപുമൊക്കെ അത് കാട്ടിത്തരുന്നുണ്ടല്ലോ. എന്നാല്‍ ഒരുവര്‍ഷം മുമ്പിറങ്ങിയ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിലും കേരളക്കാര്‍ തന്നെ മുന്നില്‍.
ടിക് ടോക്കിന്റെ 2018 വിലയിരുത്തല്‍ റിപോര്‍ട്ടിലാണ്, ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സന്ദര്‍ശകരുളളത് കേരളത്തില്‍ നിന്നാണെന്നു വ്യക്തമാക്കുന്നത്. ടിക് ടോക് വിഡിയോ നിര്‍മാണത്തിലും കാണുന്നതിലും കേരളീയര്‍ തന്നെയാണ് ഒന്നാമന്‍. കഴിഞ്ഞ ഒരു വര്‍ഷത്തെ ഗൂഗിള്‍ സെര്‍ച്ചിങ് കണക്കുകളിലും ഇക്കാര്യം വ്യക്തമാണ്. ടിക് ടോക് 2018 ഡാറ്റ പ്രകാരം രാത്രി 11 മുതല്‍ ഒരു മണി വരെയാണ് ഇന്ത്യക്കാര്‍ വിഡിയോ കാണാനും പുതിയ വിഡിയോ പോസ്റ്റ് ചെയ്യാനും സമയം കണ്ടെത്തുന്നത്.
ടിക് ടോക് വിഡിയോ ആസ്വദിച്ച് ഉറങ്ങാന്‍ പോകുന്നത് യുവതീയുവാക്കളുടെ ഹോബിയായി മാറി. ഫിലിപ്പൈന്‍സ്, തായ്‌ലന്‍ഡ് ഉപയോക്താക്കള്‍ രാത്രി 8 നാണു വിഡിയോ കാണുന്നത്. സന്ദര്‍ശകര്‍ കൂടുതലെത്തുന്നത് ശനി, ഞായര്‍ ദിവസങ്ങളിലാണ്. ഓരോ മാസവും ടിക് ടോകിലെത്തുന്നത് 50 കോടി പേരാണത്രേ. ഇതില്‍ 30 കോടിയും ചൈനയില്‍ നിന്നാണ്. ശേഷിക്കുന്ന 20 കോടി അമേരിക്ക, ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നും. 2018ല്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ടത് അമേരിക്കന്‍ ഗായികയായ ബേബി ഏരിയലിന്റെ ചാനലാണ്.
ബേബി ഏരിയലിന് 2.9 കോടി ആരാധകരുണ്ട്. ഇതുവരെ 1760 വിഡിയോ പോസ്റ്റു ചെയ്തിട്ട ബേബി ഏരിയലിന്റെ വിഡിയോകള്‍ ലൈക്ക് ചെയ്തിരിക്കുന്നത് 159.3 കോടി തവണയാണ്. ടിക് ടോക് റിപോര്‍ട്ട് പ്രകാരം ഇന്ത്യക്കാര്‍ കൂടുതല്‍ സന്ദര്‍ശനം നടത്തിയത് ശനി, ഞായര്‍ ദിവസങ്ങളിലാണ്. 2018ല്‍ ഏറ്റവും കൂടുതല്‍ സമയം വിഡിയോ കാണാന്‍ സമയം കണ്ടെത്തിയതും ഇന്ത്യക്കാരാണ്. ഇന്ത്യയില്‍ മലയാളികളാണ് മുന്നിട്ടു നില്‍ക്കുന്നത്. ലോകത്തിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും ടിക് ടോക്കിലും അക്കൗണ്ട് തുടങ്ങി കഴിഞ്ഞു. ഇന്ത്യയില്‍ നിന്ന് ഷാഹിദ് കപൂര്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ടൈഗര്‍ ഷോറോഫ് തുടങ്ങി താരങ്ങള്‍ ടിക് ടോക്കില്‍ ഇടംപിടിച്ചിട്ടുണ്ട്.