ജിയോഗ്ലാസ് വരുന്നു: ഇനി ചുമ്മാ കണ്ണട വെച്ചാല്‍ മതി ; ക്ലാസ്‌റൂം മുന്നില്‍ തെളിയും

ജിയോ ഗ്ലാസ് നെറ്റ്വര്‍ക്കിലേക്ക് പരിധിയില്ലാതെ ബന്ധിപ്പിക്കുന്നതിനാല്‍, 5 ജി വീഡിയോ കോണ്‍ഫറന്‍സുകള്‍ ഉപയോക്താവിന്റെ കണ്ണുകള്‍ക്ക് മുന്നില്‍ അനായാസം തെളിയും.

Update: 2020-07-15 11:25 GMT

മുംബൈ: പഠനവും ജോലിയുമെല്ലാം ഡിജിറ്റലാക്കിയ കൊവിഡ് കാലത്ത് ഒരു കണ്ണടയില്‍ എല്ലാമൊതുക്കാവുന്ന സംവിധാനവുമായി ജിയോഗ്ലാസ് വിപണിയിലെത്തി. ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണിലും നോക്കി ഡിജിറ്റല്‍ ക്ലാസിലും മീറ്റിങ്ങിലും പങ്കെടുത്തവര്‍ക്ക് ഇനി കണ്ണട മാത്രം മതിയാകും. മികച്ച റിയാലിറ്റി വീഡിയോ അനുഭവത്തോടെ ത്രീഡി ക്ലാസ് റൂം സാധ്യമാക്കുന്നതാണ് ജിയോ ഗ്ലാസ്. വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഏറെ ഉപകാരപ്രദമാകുന്ന ജിയോ ഗ്ലാസ് വിനോദ പരിപാടികള്‍ പുതിയ രീതിയില്‍ ആസ്വദിക്കാനും വഴിയൊരുക്കും.


ജിയോ ഗ്ലാസ് നെറ്റ്വര്‍ക്കിലേക്ക് പരിധിയില്ലാതെ ബന്ധിപ്പിക്കുന്നതിനാല്‍, 5 ജി വീഡിയോ കോണ്‍ഫറന്‍സുകള്‍ ഉപയോക്താവിന്റെ കണ്ണുകള്‍ക്ക് മുന്നില്‍ അനായാസം തെളിയും. 5 ജി സംവിധാനം രാജ്യത്ത് ഇപ്പോള്‍ നിലവിലില്ല. സ്‌പെക്ട്രം ലേലം ചെയ്താലുടന്‍ ഇന്ത്യയില്‍ 5 ജി പരീക്ഷണം ആരംഭിക്കുമെന്ന് ജിയോ പറയുന്നു. 25 ആപ്ലിക്കേഷനുകള്‍ ഉള്ളതാണ് ജിയോ ഗ്ലാസ്.


75 ഗ്രാമാണ് ഇതിന്റെ ഭാരം. ക്രിസ്റ്റല്‍ ക്ലിയര്‍ ശബ്ദമാണ് ജിയോ ഗ്ലാസിന്റെ മറ്റൊരു പ്രത്യേകതയായി കമ്പനി പറയുന്നത്. സൂം ആപ്പിനു പകരമായി ജിയോ ഇറക്കിയ ജിയോ മീറ്റ് ഉള്‍പ്പടെയുള്ള വീഡിയോ കോണ്‍ഫറന്‍സ് ആപ്പുകള്‍ ജിയാഗ്ലോസില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. 29999 രൂപയാണ് ജിയോഗ്ലാസിന്റെ വില. ജിയോ ടിവി പ്ലസ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ കൂടി ജിയോ അവതരിപ്പിക്കുന്നുണ്ട്.




Tags:    

Similar News