നിങ്ങളുടെ ഫോണില്‍ ഏതെങ്കിലും തരത്തിലുള്ള സ്‌പൈ വെയര്‍ ഉണ്ടോയെന്ന് സംശയമുണ്ടോ. എങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ പരിശോധിക്കാവുന്നതാണ്.
1. പെട്ടെന്ന് ബാറ്ററി ഡിസ്ചാര്‍ജ് ആവുന്നുണ്ടോ ?
സാധാരണ ഫോണിന്റെ ബാറ്ററി ലൈഫ് കാലക്രമേണ കുറഞ്ഞുവരും ഒന്നുരണ്ട് വര്‍ഷമൊക്കെ കഴിയുമ്പോള്‍ ബാറ്ററി ചാര്‍ജ് നില്‍ക്കാതാവും. ഹൈ എന്‍ഡ് ഫോണുകളില്‍ കുറേക്കൂടി കാലം നിന്നേക്കാം. എന്നാല്‍ അധികം പഴക്കമില്ലാത്ത ഫോണുകളുടെ ബാറ്ററി പെട്ടെന്ന് ഡിസ്ചാര്‍ജ് ആകുന്നുണ്ടെങ്കില്‍ ഏതെങ്കിലും സ്‌പൈവെയര്‍ ബാക്ക് ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്നത് ആവാം കാരണം. ഫോണിലെ ബാറ്ററി യൂസേജ് ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കാവുന്നതാണ്.
2. ഫോണ്‍ പെട്ടെന്ന് സ്ലോ ആയതു മാതിരി തോന്നുന്നുണ്ടോ?
നിങ്ങളുടെ ഫോണില്‍ സാധാരണ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകള്‍ വളരെപ്പതിയെ ഓപണ്‍ ചെയ്യുന്നതായി തോന്നുന്നുണ്ടോ. എങ്കില്‍ മിക്കവാറും ഏതെങ്കിലും സ്‌പൈ വെയര്‍ ആപ്ലിക്കേഷനുകള്‍ ബാക്ക്ഗ്രൗണ്ടില്‍ ഓടുന്നുണ്ടാവാം. അവയാകാം നിങ്ങളുടെ ഫോണിന്റെ പെര്‍ഫോമന്‍സ് കുറയ്ക്കുന്നത്.
3. ഡാറ്റാ ചോര്‍ച്ചയുള്ളതായി തോന്നുന്നുണ്ടോ?
നിങ്ങളുടെ ദിവസേനയുള്ള ഡാറ്റാ ലിമിറ്റ് പ്രത്യേകിച്ച് ഒരാപ്പും ഉപയോഗിക്കാതെ തന്നെ തീരുന്നുണ്ടോ. എങ്കില്‍ ഫോണിനെ സംശയിക്കേണ്ടതുണ്ട്. പലപ്പോഴും സ്‌പൈ വെയറുകള്‍ വലിയതോതില്‍ ഡേറ്റ ഉപയാഗിച്ച് പുറത്തേക്ക് വിവരങ്ങള്‍ കടത്തുന്നുണ്ടാവാം.
4. നിങ്ങള്‍ അറിയാതെ തന്നെ കോളുകളും എസ്എംഎസുകളും നിങ്ങളുടെ ഫോണില്‍ നിന്ന് പോവുന്നുണ്ടോ. പല സ്‌പൈ വെയറുകളും കോണ്‍ടാക്റ്റ് ലിസ്റ്റ് എടുത്ത് അതിലുള്ള എല്ലാവര്‍ക്കും എസ്എംഎസുകള്‍ അയക്കുകയോ കോള്‍ ചെയ്യുകയോ ചെയ്യും. പലപ്പോഴും സ്‌പൈവെയറുകള്‍ കൂട്ടുകാരിലേക്ക് പകര്‍ത്തപ്പെടുന്നതീ വഴിക്കാണ്.
5. നിങ്ങളുടെ ഫോണില്‍ വിചിത്രമായ പോപ്പ് അപ്പുകള്‍ ചാടി വരാറുണ്ടോ എങ്കില്‍ തീര്‍ച്ചയായും സ്‌പൈ വെയര്‍ കാണും.
6. നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിലോ ലോ ഐ ക്ലൗഡ് അക്കൗണ്ടിലോ അപരിചിതമായ ഏതെങ്കിലും സ്ഥലത്തുനിന്ന് ലോഗിന്‍ കാണിക്കുകയോ ഫയലുകള്‍ പ്രത്യക്ഷപ്പെടുകയോ ചെയ്യുന്നുണ്ടോ.
(ജി മെയില്‍ ചിലപ്പോള്‍ സസ്പീഷ്യസ് ലോഗിന്‍ സംഭവിച്ചു എന്നാക്കെ അലര്‍ട്ട് ചെയ്യാറുണ്ട്) എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഫോണ്‍ പരിശോധിക്കണം.
നിങ്ങളുടെ ഫോണ്‍ ഹാക്ക് ആയി എന്ന് സംശയം തോന്നിയാല്‍ അത്യാവശ്യം ഡേറ്റ ബാക്ക് അപ് ചെയ്ത ശേഷം ഫാക്ടറി റിസെറ്റ് ചെയ്യുക. തുടര്‍ന്ന് എല്ലാ അപ്‌ഡേറ്റുകളും ചെയ്യുക. ആവശ്യമില്ലാത്തതും അപരിചിതവുമായ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക.
കടപ്പാട്: സുനില്‍ തോമസ് തോണിക്കുഴിയില്‍
Spying on your phone too ...?; Let's look at these things