ഇനി കോളുകള്‍ക്ക് ലിങ്കുകള്‍ സൃഷ്ടിക്കാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ് ആപ്പ്

Update: 2022-02-28 16:08 GMT

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ് ആപ്പ് ഉപയോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി നിരവധി ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ സെര്‍ച്ച് ഓപ്ഷനും മെസേജ് റിയാക്ഷനും പിന്നാലെയാണ് മെസേജിങ് ആപ്പില്‍ കോളുകളില്‍ ചേരുന്നതിന് ലിങ്കുകള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് വാട്‌സ് ആപ്പിന്റെ പുതിയ ഫീച്ചര്‍. മുമ്പ് വാട്‌സ് ആപ്പ് ഒരു കോളില്‍ ചേരാന്‍ അനുവദിക്കുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ കോളുകള്‍ക്കായി ഒരു ലിങ്ക് സൃഷ്ടിക്കാനും മറ്റ് കോണ്‍ടാക്ടുകളെ ക്ഷണിക്കാനും ഇത് ഹോസ്റ്റിനെ അനുവദിക്കും.

പുതിയ ഫീച്ചര്‍ അനുസരിച്ച് കോള്‍ ഹോസ്റ്റിന് അവരുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ലിങ്കുകള്‍ സൃഷ്ടിക്കാനും അവ ആരുമായും പങ്കിടാനും കഴിയും. നിങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ചേര്‍ക്കാത്ത ആളുകളുമായി പോലും ഈ ലിങ്ക് പങ്കിടാനാവും. ലിങ്ക് ഉപയോഗിച്ച് വാട്‌സ് ആപ്പില്‍ ഒരു കോള്‍ ചെയ്യാന്‍, ഒരു ഉപയോക്താവിന് വാട്‌സ് ആപ്പില്‍ അക്കൗണ്ടില്ലെങ്കില്‍ അത് സൃഷ്ടിക്കേണ്ടതുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. കാരണം വാട്‌സ് ആപ്പ് കോളുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വഴി സുരക്ഷിതമാണ്.

മെസഞ്ചര്‍ റൂമുകളില്‍ ഇതിനകം ലഭ്യമായതില്‍ നിന്ന് ഈ സവിശേഷത അല്‍പ്പം വ്യത്യസ്തമായിരിക്കും. മെസഞ്ചര്‍ റൂമില്‍ ആര്‍ക്കും ഫേസ്ബുക്ക് ഇതര ഉപയോക്താവിന് പോലും ചേരാം. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അക്കൗണ്ടുള്ള ഉപയോക്താക്കള്‍ക്ക് മാത്രമേ വാടസ് ആപ്പ് കോളില്‍ ചേരാനാവൂ. ഈ ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ കോള്‍ ലിങ്കുകള്‍ സൃഷ്ടിക്കാനാവില്ല. എന്നാല്‍, ഭാവിയിലെ അപ്‌ഡേറ്റില്‍ ഈ ഫീച്ചര്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് വാടസ് ആപ്പ്.' പുതിയ ഫീച്ചര്‍ നിലവില്‍ മെസേജിങ് ആപ്പാണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും വാട്‌സ് ആപ്പ് ഫീച്ചര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍ കാത്തിരിക്കണമെന്നും റിപോര്‍ട്ട് പറയുന്നു.

ബീറ്റാ ടെസ്റ്റ് സമയത്ത് ദൃശ്യമാവുന്ന മിക്ക ഫീച്ചറുകളും അവസാന അപ്‌ഡേറ്റിലേക്ക് മാറ്റുന്നുണ്ടെങ്കിലും വാട്‌സ് ആപ്പ് ചില ഫീച്ചറുകള്‍ പരീക്ഷിച്ചതിന് ശേഷം ഒഴിവാക്കാറുണ്ട്. അതുകൊണ്ട് പുതിയ അപ്‌ഡേറ്റിനുവേണ്ടി കാത്തിരിക്കണമെന്നാണ് കരുതേണ്ടത്. റിപോര്‍ട്ട് അനുസരിച്ച് ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ കോള്‍ ലിങ്കുകള്‍ സൃഷ്ടിക്കാന്‍ കഴിയില്ല. ഈ ഫീച്ചര്‍ മെസഞ്ചറില്‍ ലഭ്യമായതില്‍നിന്ന് അല്‍പ്പം വ്യത്യസ്തമാണ്. കാരണം കോളില്‍ ചേരുന്നതിന് ഉപയോക്താക്കള്‍ക്ക് ഒരു വാട്‌സ് ആപ്പ് അക്കൗണ്ട് ഉണ്ടായിരിക്കണം. മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി ആര്‍ക്കും ലിങ്ക് ഉപയോഗിച്ച് കോളില്‍ ചേരാനാവും.

Tags:    

Similar News