വാട്ട്‌സാപ്പും ഇന്‍സ്റ്റഗ്രാമും പേര് മാറ്റുന്നു
വാട്ട്‌സാപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും വാലറ്റത്ത് ഫെയ്‌സ്ബുക്ക് എന്നു ചേര്‍ക്കാനാണ് തീരുമാനം.
ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയാ ആപ്പുകളായ വാട്‌സ്ആപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പേരുകളില്‍ ചെറിയ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി മാതൃകമ്പനിയായ ഫെയ്‌സ്ബുക്ക് അറിയിച്ചു. വാട്ട്‌സാപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും വാലറ്റത്ത് ഫെയ്‌സ്ബുക്ക് എന്നു ചേര്‍ക്കാനാണ് തീരുമാനം.
വാട്ട്‌സാപ്പ് ഫ്രം ഫെയ്‌സ്ബുക്ക്', 'ഇന്‍സ്റ്റഗ്രാം ഫ്രം ഫെയ്‌സ്ബുക്ക്' എന്നിങ്ങനെയായിരിക്കും പുതിയ പേരുകള്‍. ദി ഇന്‍ഫര്‍മേഷന്‍ ആണ് ഇക്കാര്യം ആദ്യം പുറത്തുവിട്ടത്. പിന്നീട് ഫെയ്‌സ്ബുക്ക് സ്ഥിരീകരിക്കുകയായിരുന്നു.
ഇവ രണ്ടും ഫെയ്‌സ്ബുക്കിന്റേതാണെന്ന് ഉപയോക്താളെ വ്യക്തമായി അറിയിക്കുകയാണ് പേരുമാറ്റത്തിനു പിന്നിലെ ലക്ഷ്യമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
എന്നാല്‍, ഫോണിന്റെയും ടാബ്‌ലറ്റിന്റെയും ഹോം സ്‌ക്രീനുകളില്‍ നിലവിലുള്ള പേരു തന്നെയാണുണ്ടാവുക. ആപ്പ് സ്‌റ്റോറുകളിലും വെബ്‌സൈറ്റുകളിലുമാണ് പേരുമാറ്റമുണ്ടാവുക. നേരത്തേ വെര്‍ച്വല്‍ റിയാലിറ്റി വിഭാഗമായ ഒക്കുലസിന്റെ കാര്യത്തില്‍ കമ്പനി സമാനമായ തീരുമാനമെടുത്തിരുന്നു.
വാട്ട്്‌സാപ്പും ഇന്‍സ്റ്റഗ്രാമും ഫെയ്‌സ്ബുക്കിനു കീഴിലുള്ളതാണെങ്കിലും ഓരോന്നിനും പ്രത്യേകം സിഇഒമാരും മാനേജ്‌മെന്റും ജീവനക്കാരുമാണുള്ളത്. ഇന്‍സ്റ്റഗ്രാമിനെ 2012 ലും വാട്‌സാപ്പിനെ 2014 ലുമാണ് ഫെയ്‌സ്ബുക്ക് ഏറ്റെടുത്തത്.
രണ്ട് ആപ്പുകളുടെയും പേരുമാറ്റുന്ന കാര്യത്തെക്കുറിച്ച് മാസങ്ങള്‍ക്കു മുമ്പേ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക് മറ്റു കമ്പനികളെ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട വിശ്വാസ ലംഘനക്കേസില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് പേര് മാറ്റുന്നതെന്നും റിപോര്‍ട്ടുണ്ട്.