ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്നത് ഇതിനു വേണ്ടി
ഡൗണ്‍ലോഡിങിന് വേണ്ടി ഉപയോഗിക്കുന്ന മൊത്തം ഡാറ്റയുടെ 58 ശതമാനവും ചെലവഴിക്കുന്നത് വീഡിയോകള്‍ക്കു വേണ്ടിയാണ്. ബ്രൗസിങ്, ഗെയിമിങ്, സോഷ്യല്‍ മീഡിയ എന്നിവയ്ക്ക് വേണ്ടി ചെലവഴിക്കുന്ന ഡാറ്റ യഥാക്രമം 17, 7.8, 5.1 ശതമാനമാണ്.
ഇന്റര്‍നെറ്റില്‍ വീഡിയോകള്‍ക്കുള്ള ജനപ്രിയത വര്‍ധിച്ചുവരുന്നതായി കണക്കുകള്‍. ഡൗണ്‍ലോഡിങിന് വേണ്ടി ഉപയോഗിക്കുന്ന മൊത്തം ഡാറ്റയുടെ 58 ശതമാനവും ചെലവഴിക്കുന്നത് വീഡിയോകള്‍ക്കു വേണ്ടിയാണ്. ബ്രൗസിങ്, ഗെയിമിങ്, സോഷ്യല്‍ മീഡിയ എന്നിവയ്ക്ക് വേണ്ടി ചെലവഴിക്കുന്ന ഡാറ്റ യഥാക്രമം 17, 7.8, 5.1 ശതമാനമാണ്.
വീഡിയോ ട്രാഫിക്കിന്റെ 13.1 ശതമാനവും വെബ്‌സൈറ്റുകളിലെ എംബഡഡ് വീഡിയോകള്‍ക്കായാണ് പോവുന്നത്. യുട്യൂബ് 11.4 ശതമാനവും വെബ് ബ്രൗസിങ് 7.8 ശതമാനവും കൊണ്ടുപോവുന്നു.
ഗെയിമിങും ഫയല്‍ ഷെയറിങും ഇന്റര്‍നെറ്റ് ട്രാഫിക്കില്‍ കാര്യമായ പങ്കുവഹിക്കുന്നുണ്ട്. വൈകുന്നേരങ്ങളിലെ ഏറ്റവും തിരക്കേറിയ സമയത്ത് 40 ശതമാനം ഡാറ്റയും നെറ്റ്ഫഌക്‌സാണ് തിന്നുതീര്‍ക്കുന്നതെന്നും ബാന്‍ഡ്‌വിഡ്ത്ത് മാനേജ്‌മെന്റ് കമ്പനിയായ സാന്‍ഡ്വിന്‍ തയ്യാറാക്കിയ റിപോര്‍ട്ടില്‍ പറയുന്നു.
ലോകത്തെ 150 സേവനദാതാക്കളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് സാന്‍ഡ്വിന്റെ ഗ്ലോബല്‍ ഇന്റര്‍നെറ്റ് ഫിനോമിന റിപോര്‍ട്ട് തയ്യാറാക്കിയത്. ഈ സേവനദാതാക്കള്‍ക്ക് ലോകമാകെ 210 കോടി സബ്‌സ്‌ക്രൈബര്‍മാരുണ്ട്.
അപ്ലോഡ് ട്രാഫിക്കിന്റെ 22 ശതമാനം ഡാറ്റയും ചെലവാക്കുന്നത് ഫയല്‍ ഷെയറിങിനു വേണ്ടിയാണ്. യൂറോപ്പിലും മിഡില്‍ ഈസ്റ്റിലും ഇത് 31 ശതമാനമാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളും ട്വിച്ച് പോലുള്ള സേവനങ്ങളും ഓണ്‍ലൈനില്‍ ട്രാഫിക് ജാം സൃഷ്ടിക്കുന്നുണ്ട്. ഡിസ്‌ക്കുകളില്‍ നിന്ന് ഓണ്‍ലൈന്‍ ഡൗണ്‍ലോഡിലേക്ക് ഗെയിമുകള്‍ മാറിയതാണ് ഇതിനു പ്രധാന കാരണം. കോള്‍ ഓഫ് ഡ്യൂട്ടി എന്ന ഗെയിം ഓണ്‍ലൈനില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ 101 ജിബി ഡാറ്റ വേണം. ഒരു 4കെ വീഡിയോ 14 മണിക്കൂര്‍ പ്ലേ ചെയ്യുന്നതിനു തുല്യമാണിത്.