മുസിരിസ് ബാക് വാട്ടര്‍ പാഡില്‍-2020 ജനുവരി 4, 5 തീയതികളില്‍

കൊടുങ്ങല്ലൂര്‍ കൊട്ടൂര്‍ പുരം ജെട്ടിയില്‍ നിന്നും ആരംഭിച്ച് കൊച്ചി ബോള്‍ഗാട്ടിയില്‍ അവസാനിക്കുന്ന 40 കിലോമീറ്റര്‍ ദൂരം രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.100 ല്‍ അധികം പേര്‍ പങ്കെടുക്കുന്ന യാത്രയില്‍ പ്രധാനപ്പെട്ട മുസിരിസ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. നിരവധി വിനോദ പരിപാടികളും, പ്രാദേശിക ജനസമൂഹവുമായി ചേര്‍ന്നുള്ള ഇടപഴകലുകളും യാത്രയിലുടനീളം സംഘടിപ്പിച്ചിട്ടുണ്ട്. തെക്കേ ഇന്ത്യയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന തുറമുഖമായിരുന്ന കൊടുങ്ങല്ലൂര്‍ സ്പൈസസ് റൂട്ടിന്റെ പ്രധാന കേന്ദ്രമായിരുന്നു. 3000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നില നിന്നിരുന്ന സാംസ്‌കാരിക പൈതൃകത്തിന്റെ കാഴ്ചകള്‍ കാണാനുള്ള അവസരവും യാത്രികര്‍ക്ക് ഉണ്ട്

Update: 2019-12-23 16:17 GMT

കൊച്ചി : കേരളാ ടൂറിസത്തിന്റെ മുസിരിസ് ഹെറിറ്റേജ് പദ്ധതിയും, ജെല്ലി ഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സും ചേര്‍ന്ന് മുസിരിസ് ബാക് വാട്ടര്‍ പാഡില്‍-2020 ജനുവരി 4, 5 തീയതികളില്‍ സംഘടിപ്പിക്കും. കൊടുങ്ങല്ലൂര്‍ കൊട്ടൂര്‍ പുരം ജെട്ടിയില്‍ നിന്നും ആരംഭിച്ച് കൊച്ചി ബോള്‍ഗാട്ടിയില്‍ അവസാനിക്കുന്ന 40 കിലോമീറ്റര്‍ ദൂരം രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.100 ല്‍ അധികം പേര്‍ പങ്കെടുക്കുന്ന യാത്രയില്‍ പ്രധാനപ്പെട്ട മുസിരിസ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. നിരവധി വിനോദ പരിപാടികളും, പ്രാദേശിക ജനസമൂഹവുമായി ചേര്‍ന്നുള്ള ഇടപഴകലുകളും യാത്രയിലുടനീളം സംഘടിപ്പിച്ചിട്ടുണ്ട്. തെക്കേ ഇന്ത്യയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന തുറമുഖമായിരുന്ന കൊടുങ്ങല്ലൂര്‍ സ്പൈസസ് റൂട്ടിന്റെ പ്രധാന കേന്ദ്രമായിരുന്നു. 3000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നില നിന്നിരുന്ന സാംസ്‌കാരിക പൈതൃകത്തിന്റെ കാഴ്ചകള്‍ കാണാനുള്ള അവസരവും യാത്രികര്‍ക്ക് ഉണ്ട്.

കയാക്കിംങ്, സപ്പിംങ്,സെയിലിംഗ്, കനോയിംഗ് എന്നീ വാട്ടര്‍ സ്‌പോര്‍ട്‌സ് മല്‍സരങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ജെല്ലി ഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് സ്ഥാപകന്‍ കൗശിക് കൊടുതൊടി പറഞ്ഞു. പ്രാദേശിക, അന്തര്‍ദേശീയ വിനോദ സഞ്ചാരികള്‍, ഏതുപ്രായത്തിലുമുള്ള വാട്ടര്‍ സ്‌പോര്‍ട്‌സ് പ്രേമികള്‍, മുതിര്‍ന്ന പൗരന്മാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി നീന്തലറിയാന്‍ പാടില്ലാത്തവര്‍ക്കും പങ്ക് ചേരാം. എല്ലാവിധ സുരക്ഷാ സൗകര്യങ്ങളും ഒരുക്കുമെന്നും കൗശിക് അറിയിച്ചു. പങ്കെടുക്കുന്നവര്‍ക്ക് പ്രത്യക പരിശീലനം നല്‍കും. നമ്മുടെ ജല വിതാനങ്ങള്‍ വൃത്തിയായി സൂക്ഷിക്കുവാനും, പ്ലാസ്റ്റിക് വേസ്റ്റുകള്‍ക്കെതിരെയുള്ള സന്ദേശം പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യം. രജിസ്‌ട്രേഷനു വേണ്ടി www.jellyfishwatersports.com, എന്ന വെബ്ബ് സൈറ്റ് സദര്‍ശിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News