മസ്ജിദ് മുസ്ലിം ആരാധനയുടെ അവിഭാജ്യ ഘടകമോ? തര്‍ക്കം വിശാല ബെഞ്ചിന് വിടില്ല
ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്ക് പ്രാര്‍ഥിക്കാന്‍ പള്ളി ആവശ്യമുണ്ടോ എന്ന വിഷയത്തിലെ 1994ലെ സുപ്രിം കോടതിയുടെ വിധി വിശാല ഭരണഘടനാ ബെഞ്ചിന് വിടില്ലെന്ന് സുപ്രിം കോടതി.
1994ലെ ഇസ്മാഈല്‍ ഫാറൂഖി കേസിലെ ഉത്തരവ് സുപ്രിംകോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്ന ആവശ്യമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്.
ബാബരി മസ്ജിദ് ഭൂമി തര്‍ക്കകേസില്‍ ഏറെ നിര്‍ണായകമെന്ന് വിലയിരുത്തപ്പെട്ട് കേസാണ് 1994ലേത്. ബാബരി മസ്ജിദ് ഭൂമി തര്‍ക്കകേസില്‍ ഏറെ നിര്‍ണായകമെന്ന് വിലയിരുത്തപ്പെട്ട് കേസാണ് 1994ലേത്. എന്നാല്‍, ഇസ്്മാഈല്‍ ഫാറൂഖി കേസ് ആ വിഷയത്തില്‍ മാത്രം ബാധകമാണെന്നു കോടതി വ്യക്തമാക്കി.
ഇസ്‌ലാമില്‍ നമസ്‌കാരത്തിന് പള്ളി അവിഭാജ്യഘടകമല്ലെന്ന 1994ലെ വിധി ഏഴംഗ ഭരണഘടന ബഞ്ച് പുനപരിശോധിക്കണം എന്ന സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യത്തിലാണ് കോടതി വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
മസ്്ജിദ് നില്‍ക്കുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഇസ്്മാഈല്‍ ഫാറൂഖി ഉത്തരവിലെ, മസ്്ജിദ് ഇസ്്‌ലാമിന്റെ അവിഭാജ്യഘടമല്ലെന്ന് നിരീക്ഷണം ആ കേസിന് മാത്രം ബാധകമാണെന്ന് ജസ്റ്റിസ് അശോഖ് ഭൂഷണ്‍ പറഞ്ഞു.
മസ്്ജിദ് ഏറ്റെടുക്കുന്നതിനെ എതിര്‍ത്ത് കൊണ്ട് അന്നത്തെ ഹരജിക്കാര്‍ മുന്നോട്ട് വച്ച അവകാശവാദത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമുള്ളതാണത്. മസ്്ജിദ് ഒരിക്കലും ഇസ്്‌ലാമിന്റെ അവിഭാജ്യ ഘടകമായി പരിഗണിക്കില്ല എന്ന വിശാലാര്‍ഥം അതിനില്ലെന്നും അദ്ദേഹം വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി. മൂന്നംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു വേണ്ടി കൂടിയാണ് അശോക് ഭൂഷണ്‍ വിധി പ്രസ്താവിച്ചത്.
അതേ സമയം, മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് അബ്ദുല്‍ നസീര്‍ മറ്റു രണ്ടു പേരുടെയും അഭിപ്രായത്തോട് വിയോജിച്ചു. കേസ് വിശാല ബെഞ്ചിന് വിടേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫാറൂഖി കേസിലെ വിധി സമഗ്രമായ പരിശോധന നടത്താതെ ഉണ്ടായതാണ്. ഈ നിരീക്ഷണം ബാബരി മസ്്ജിദ് ഭൂമി തര്‍ക്കത്തെയും ബാധിക്കാനിടയുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.
ബാബരി മസ്്ജിദ് ഭൂമി തര്‍ക്ക കേസ് ഒക്ടോബര്‍ 29 മുതല്‍ മൂന്നംഗ ബെഞ്ച് പരിഗണിക്കും.
ഒരു പള്ളിതര്‍ക്കവുമായി ബന്ധപ്പെട്ട 1994ലെ വിധിയില്‍ സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ചാണ് മുസ്‌ലിംകള്‍ക്ക് നമസ്‌കരിക്കാന്‍ പള്ളി അത്യാവശ്യമല്ലെന്ന് വിധിച്ചത്. എവിടെ വെച്ച് വേണമെങ്കിലും നമസ്‌കരിക്കാം. ആവശ്യമെങ്കില്‍ സര്‍ക്കാരിന് പള്ളികള്‍ ഏറ്റെടുക്കാമെന്നായിരുന്നു വിധിയില്‍ പറഞ്ഞിരുന്നത്.
മുസ്‌ലിം സമുദായത്തോടുള്ള നീതികേടാണ് 94ലെ വിധിയിലെ പരാമര്‍ശങ്ങളെന്നും ആ വിധി പുനപരിശോധിക്കണമെന്നും സുന്നി വഖഫ് ബോര്‍ഡ് ആവശ്യപ്പെട്ടു. കേന്ദ്രവും യുപി സര്‍ക്കാരും ഈ വാദത്തെ എതിര്‍ത്തു. ആഴ്ചകള്‍ നീണ്ട വാദത്തിനൊടുവില്‍ ജൂലൈ 20ന് കേസ് വിധിപറയാനായി മാറ്റിവയ്ക്കുകയായിരുന്നു.