രാമായണം രചിച്ചത് ആദിവാസിയായ വാല്‍മീകി, മഹാഭാരതം എഴുതിയത് പട്ടികജാതിക്കാരനായ വ്യാസന്‍; വാദം ആവര്‍ത്തിച്ച് സബര്‍മതി ജയശങ്കര്‍

വേദ പുരാണങ്ങളിലും ഇതിഹാസത്തിലും ഹിന്ദു എന്ന പദം പ്രയോഗിച്ചിട്ടില്ല

Update: 2022-06-29 13:25 GMT

രാമായണം രചിച്ചത് ആദിവാസിയായ രത്‌നാകരനെന്ന വാല്‍മീകിയും മഹാഭാരതം രചിച്ചത് പട്ടികജാതിക്കാരനായ കൃഷ്ണദൈ്വപായനന്‍ എന്ന വ്യാസനുമാണെന്ന് ജനാധിപത്യരാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സബര്‍മതി ജയശങ്കര്‍. വേദ ശാസ്ത്രത്തില്‍ അവഗാഹമുള്ള സബര്‍മതി ജയശങ്കര്‍ തേജസ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു. ഹിന്ദുവെന്ന പദം രമായണത്തിലോ മഹാഭാരതത്തിലോ പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

സംഭാഷണത്തിന്റെ രത്‌നച്ചുരുക്കം

രാമായണം ആദിവാസിയായ വാല്‍മീകിയും മഹാഭാരതം പട്ടികജാതിക്കാരനായ വ്യാസനുമാണ് രചിച്ചതെന്ന് താങ്കള്‍ വ്യക്തമാക്കിയിട്ടുണ്ടല്ലോ, വിശദീകരിക്കാമോ

രാമായണം ആരണ്യകാണ്ഡത്തില്‍ വാല്മീകി ശ്രീരാമനോട് തന്റെ വംശപരമ്പര പറയുന്നുണ്ട് ആ ഭാഗം പരിശോധിക്കുക.

വാല്‍മീകിയും വ്യാസനും ആദിവാസിയും പട്ടികജാതിക്കാരനുമാണെന്ന നിഗമനത്തില്‍ എങ്ങനെയാണ് താങ്കള്‍ എത്തിച്ചേര്‍ന്നത്

വ്യാസന്‍ പറയ ജാതിയില്‍പ്പെട്ട പരാശരന് മുക്കുവ സ്ത്രീയായ സത്യവതിയില്‍ ജന്മമെടുത്തു. വനമേഖലയില്‍ ജീവിച്ചിരുന്ന കമലു-വരുണന്‍ ദമ്പതികളുടെ പുത്രനായി രത്‌നാകരന്‍ എന്ന വാത്മീകി ജനിച്ചു. വരുണനെ ബ്രാഹമണവല്‍ക്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

രാമായണവും മഹാഭാരതവും പിന്നാക്ക വിഭാഗക്കാരുടെ രചനയായിട്ടും എങ്ങനെയാണ് അവ, മേല്‍ജാതിക്കാര്‍ ഹൈജാക്ക് ചെയ്തത്

രാമായണവും മഹാഭാരതവും മേല്‍ജാതിക്കാര്‍ കൈക്കലാക്കാന്‍ കാരണം ഈ മന്വന്തരത്തില്‍ ആചരിക്കേണ്ടതായ പരാശര സ്മൃതിക്ക് പകരം ഈ കല്പത്തിലെ ആദ്യത്തെ മനുസ്മൃതി പ്രചുരമാക്കിയ ജാതി ബ്രാഹ്മണരുടെ കുടില തന്ത്രവും രാജസേവയുമായിരുന്നു

വേദപുരാണ ഇതിഹാസങ്ങളില്‍ ഹിന്ദു എന്ന പദം ഉപയോഗിക്കുന്നുണ്ടോ

വേദ പുരാണങ്ങളിലും ഇതിഹാസത്തിലും ഹിന്ദു എന്ന പദം ഇല്ലേ ഇല്ല. ദേവ മാനുഷ ആസുര രാക്ഷസ മറ്റ് ജീവജാലങ്ങളെയും അനന്ത കോടി ബ്രഹ്മാണ്ഡങ്ങളെക്കുറിച്ചും കോടാനുകോടിയില്‍പരം ആചാര്യന്മാരെ കുറിച്ചുള്ള വിവരണങ്ങള്‍ മാത്രമേയുള്ളൂ.

പശുവിന്റെ പേരിലാണല്ലോ ഇപ്പോള്‍ രാജ്യത്ത് സംഘപരിവാര്‍ അക്രമങ്ങള്‍ നടത്തുന്നത്. വേദ ഗ്രന്ഥങ്ങളില്‍ പശു ഇറച്ചി ഭക്ഷിച്ചിരുന്നതായി കാണുന്നുണ്ടല്ലോ, എന്താണ് യാഥാര്‍ഥ്യം

ത്രേതായുഗത്തില്‍ വേദവിധി പ്രകാരം യാഗം നടത്തുമ്പോള്‍ ഹോമിക്കുന്ന മൃഗത്തിന്റെ മാംസം വേണമെങ്കില്‍ ഭക്ഷിക്കാം, നിര്‍ബന്ധമില്ല. 

കൂടുതല്‍ വിവരങ്ങള്‍ക്ക്, സബര്‍മതി ജയശങ്കര്‍-9656784554,9188684554. 



Tags:    

Similar News