സ്‌കൂള്‍ പരിസരങ്ങളില്‍ ജങ്ക് ഫുഡ് തടയാന്‍ കേന്ദ്ര നിര്‍ദേശം

Update: 2019-11-26 11:19 GMT

ന്യൂഡല്‍ഹി: സ്‌കൂള്‍ പരിസരങ്ങളില്‍ ജങ്ക് ഫുഡ് തടയാന്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക് അറിയിച്ചു. ലോക്‌സഭയില്‍ ബെന്നി ബെഹനാന്‍ എംപിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭൂരിഭാഗം സ്‌കൂളുകളും സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ വരുന്നതാണ്. സിബിഎസ് ഇ വിദ്യാലയങ്ങളില്‍ കേന്ദ്രം ഈ വിഷയത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിയതായും മന്ത്രി ചോദ്യത്തിന് മറുപടി നല്‍കി. സ്‌കൂളിന്റെ നിശ്ചിത പരിധിക്കപ്പുറമല്ലാതെ ഇത്തരം ഭക്ഷണ പദാര്‍ഥങ്ങളുടെ പരസ്യങ്ങള്‍ വിലക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.




Tags:    

Similar News