ഒരുവര്‍ഷം ഇന്ത്യയിലുണ്ടാവുന്നത് 34 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യം; പ്രതിവര്‍ഷം ഒരുലക്ഷം ടണ്‍ മാലിന്യം അധികമായി ഉല്‍പ്പാദിപ്പിക്കുന്നു
ന്യൂഡല്‍ഹി: ഒരുവര്‍ഷം ഇന്ത്യയിലുണ്ടാവുന്നത് 34 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യമെന്ന് കണക്കുകള്‍. പ്രതിവര്‍ഷം ഒരുലക്ഷം ടണ്‍ മാലിന്യമാണ് അധികമായി ഉല്‍പ്പാദിപ്പിക്കുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച കണക്കുകള്‍ ഉദ്ധരിച്ച് ഡോ.വി ശിവദാസന്‍ എംപിക്ക് പരിസ്ഥിതികാര്യ സഹമന്ത്രി അശ്വിനികുമാര്‍ ചൗബേ നല്‍കിയ മറുപടിയിലാണ് ഈ വെളിപ്പെടുത്തല്‍. 2018- 19 വര്‍ഷം രാജ്യത്തെ പ്ലാസ്റ്റിക് മാലിന്യം 33 ലക്ഷം ടണ്‍ ആയിരുന്നു.
2019- 20 ലെ വാര്‍ഷിക പ്ലാസ്റ്റിക് മാലിന്യം ഒരുലക്ഷം ടണ്‍ കൂടി 34 ലക്ഷം ടണ്ണായി. ഓരോ വര്‍ഷവും പ്ലാസ്റ്റിക് മാലിന്യം മൂന്നുശതമാനം വീതം വര്‍ധിക്കുകയാണ്. ഇ വേസ്റ്റി (ഇലക്ട്രോണിക് വേസ്റ്റ്) ന്റെ വര്‍ധന നിരക്ക് അതിലും കൂടുതലാണ്. 2018-19 ല്‍ ഏഴുലക്ഷം ടണ്ണായിരുന്ന ഇ- വേസ്റ്റ്, 2019- 20 ല്‍ 10 ലക്ഷം ടണ്‍ ആയി. ഇത് ഏകദേശം 31 ശതമാനം വര്‍ധനയാണ്. പ്ലാസ്റ്റിക് മാലിന്യം കൂടുന്നതിനേക്കാള്‍ 10 മടങ്ങ് നിരക്കില്‍ ഇലക്ട്രോണിക് വേസ്റ്റ് വര്‍ധിക്കുന്നുണ്ട്. ഈ വേസ്റ്റ് മാലിന്യം 2017-18 വര്‍ഷം 7,08,445.00 ടണ്ണായിരുന്നു.
2018-19 വര്‍ഷം 7,71,215.00 ടണ്ണും 2019-20 വര്‍ഷം 10,14,961.21 ടണ്ണുമായിരുന്നു ഈ വേസ്റ്റ് മാലിന്യം. 14 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും കണക്കുകള്‍പ്രകാരം 2017-18 ല്‍ 6, 60,760 ടണ്‍ പ്ലാസ്റ്റിക് വേസ്റ്റാണുണ്ടായത്. 201819 ല്‍ 33, 60,043 ടണ്ണും 201920 ല്‍ 34, 69,780 ടണ്‍ പ്ലാസ്റ്റിക് വേസ്റ്റും രാജ്യത്ത് ഉല്‍പ്പാദിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.