കൊല്ലം കേന്ദ്രീയ വിദ്യാലയത്തില്‍ പുതിയ ബാച്ച് അനുവദിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി
പുതിയ ഒരു ബാച്ച് കൂടി അനുവദിക്കാനുള്ള കെട്ടിടം, ലൈബ്രറി, ലബോറട്ടറി അനുബന്ധ സൗകര്യങ്ങളും കേന്ദ്രത്തിലുണ്ട്
ന്യൂഡല്‍ഹി: കൊല്ലത്തെ കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒരു പുതിയ ബാച്ച് കൂടി അനുവദിക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ ഒരു കേന്ദ്രീയ വിദ്യാലയം മാത്രമാണ് നിലവിലുള്ളത്. കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനം ലഭിക്കാന്‍ അര്‍ഹതയുള്ള നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പ്രവേശനം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്.
പുതിയ ഒരു ബാച്ച് കൂടി അനുവദിക്കാനുള്ള കെട്ടിടം, ലൈബ്രറി, ലബോറട്ടറി അനുബന്ധ സൗകര്യങ്ങളും കേന്ദ്രത്തിലുണ്ട്. വന്‍തുക മുടക്കിയാണ് ഇത്രയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത.് എന്നാല്‍ നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പൂര്‍ണമായി ഉപയോഗിക്കുന്നില്ലെന്നും പുതിയ ഒരു ബാച്ച് കൂടി അനുവദിക്കുന്നത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ പ്രയോജന പ്രദമാണെന്നും അദ്ദേഹം പറഞ്ഞു. 202021 അദ്ധ്യായന വര്‍ഷത്തില്‍ തന്നെ പുതിയ ബാച്ച് അനുവദിക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കണമെന്നും പ്രേമചന്ദ്രന്‍ എം പി ലോകസഭയില്‍ ആവശ്യപ്പെട്ടു.