സൈന്യത്തില്‍ മൂന്ന് വര്‍ഷത്തിനിടെ 400ഓളം പീഡന കേസുകള്‍

മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും കീഴ് ഉദ്യോഗസ്ഥര്‍ക്കാണ് കൂടുതല്‍ മാനസിക പീഡനം ഏല്‍ക്കേണ്ടിവന്നത്.

Update: 2020-03-11 14:45 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഇന്ത്യന്‍ സൈന്യത്തില്‍ 382 പീഡന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര പ്രതിധിരോധ സഹമന്ത്രി പദ്‌നായിക്ക് അറിയിച്ചു. ലോക്‌സഭയില്‍ ലക്ഷദ്വീപ് പാര്‍ലമെന്റ് അംഗം മുഹമ്മദ് ഫൈസല്‍ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും കീഴ് ഉദ്യോഗസ്ഥര്‍ക്കാണ് കൂടുതല്‍ മാനസിക പീഡനം ഏല്‍ക്കേണ്ടിവന്നത്. 2017 മുതല്‍ 2019 വരെയുള്ള കാലയളവിലെ കണക്കുകള്‍ മാത്രമാണിത്. എന്നാല്‍ ഇന്ത്യന്‍ നാവിക സേനയിലും, വ്യോമസേനയിലും ഇത്തരത്തിലുള്ള യാതൊരു കേസുകളും ലഭിച്ചിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.



Tags:    

Similar News