ലൈംഗികമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതി; പിന്നാലെ ആത്മഹത്യ ചെയ്ത് സുഹൃത്തുക്കള്‍

ഹരിയാനയിലെ കര്‍നാല്‍ ജില്ലയിലാണ് സംഭവം. വിഷം കഴിച്ചാണ് ഇരുവരും ആത്മഹത്യചെയ്തതെന്ന് പോലിസ് പറഞ്ഞു. പെണ്‍കുട്ടി പരാതി നല്‍കി മണിക്കൂറുകള്‍ക്കകമാണ് രണ്ടുപേരും ആത്മഹത്യ ചെയ്തത്.

Update: 2021-10-04 12:49 GMT

ചണ്ഡിഗഡ്: ലൈംഗികമായി പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി പരാതി നല്‍കിയതിന് പിന്നാലെ രണ്ട് യുവാക്കള്‍ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ കര്‍നാല്‍ ജില്ലയിലാണ് സംഭവം. വിഷം കഴിച്ചാണ് ഇരുവരും ആത്മഹത്യചെയ്തതെന്ന് പോലിസ് പറഞ്ഞു. പെണ്‍കുട്ടി പരാതി നല്‍കി മണിക്കൂറുകള്‍ക്കകമാണ് രണ്ടുപേരും ആത്മഹത്യ ചെയ്തത്.

വിശാല്‍, സഹീല്‍ എന്നിവരാണ് മരിച്ചത്. രണ്ട് മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചതായും റിപ്പോര്‍ട്ട് കിട്ടിയ ശേഷമെ എന്ത് വിഷം കഴിച്ചാണ് മരിച്ചതെന്ന് സ്ഥിരീകരികരിക്കാനാവുകയുള്ളുവെന്നും പോലിസ് അറിയിച്ചു.

തഖാന ഗ്രാമത്തിലുള്ള പെണ്‍കുട്ടി പൊലിസിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറായ 112ല്‍ വിളിച്ച് പീഡനത്തിനിരയായ കാര്യം അറിയിക്കുകയായിരുന്നു. സുഹൃത്തക്കളായ വിശാലും സഹിലും തന്നെ നിരന്തരം പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും പോലിസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചതിനു പിന്നാലെ യുവാക്കള്‍ മാനസികമായി പ്രയാസത്തിലായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം മരിച്ചകുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത് ഇരുവരും നിരപരാധികളാണെന്നും അപകീര്‍ത്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്നുമാണ് ആരോപണം. പൊലീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

Tags:    

Similar News