Latest News

യുപി; രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 55 മണ്ഡലങ്ങള്‍ ബിജെപിക്ക് ഭീഷണിയായേക്കും

യുപി; രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 55 മണ്ഡലങ്ങള്‍ ബിജെപിക്ക് ഭീഷണിയായേക്കും
X

ന്യൂഡല്‍ഹി; യുപിയിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന 55 മണ്ഡലങ്ങള്‍ ബിജെപിക്കു മുന്നില്‍ കടുത്ത ഭീഷണിയായേക്കും. ആദ്യ ഘട്ടത്തെ അപേക്ഷിച്ച് കൂടുതല്‍ മുസ് ലിം ജനസംഖ്യയുള്ള പ്രദേശങ്ങളാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡങ്ങള്‍. ദിയോബന്ദി, ബറേല്‍വി എന്നിവടങ്ങളിലെ മതനേതാക്കളാണ് ബിജെപിക്ക് കടുത്ത ഭീഷണിയാവാന്‍ ഇടയുള്ളത്.

ഫെബ്രുവരി 14ാം തിയ്യതിയാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ബറേലിയും സഹരന്‍പൂരും ദിയോബന്ദ് പ്രസ്ഥാനത്തിന്റെ സ്വാധീന മേഖലകളാണ്.

സഹരന്‍പൂര്‍, ബിജ്‌നോര്‍, അംരോഹ, സംഭാല്‍, മൊറാദാബാദ്, രാംപൂര്‍, ബറേലി, രോഹില്‍ഖണ്ഡ് മേഖലയിലെ ബുദൗണ്‍, ഷാജഹാന്‍പൂര്‍ എന്നീ ജില്ലകളിലാണ് 55 മണ്ഡലങ്ങളുള്ളത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 15 മണ്ഡലങ്ങള്‍ സമാജ് വാദി പാര്‍ട്ടി നേടി. അതില്‍ പത്തും മുസ് ലിം ജനസംഖ്യ കൂടുതലുള്ളവയാണ്.

ബറേല്‍വി നേതാവ് മൗലാന താരിഖ് റാസാ ഖാന്‍ കോണ്‍ഗ്രസ്സിന് പുന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഉവൈസിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.

നൂറ് മണ്ഡലങ്ങളിലാണ് അദ്ദേഹം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക.

മുസ് ലിം സംഘനടകള്‍ സ്വാധീനം വര്‍ധിപ്പിച്ചേക്കുമെന്ന ഭീതിയില്‍ മുഴുവന്‍ ജനങ്ങളുടെയും വികാസം പോലുള്ള മുദ്രാവാക്യങ്ങളുമായി ബിജെപി രംഗത്തെത്തി.

മുസ് ലിം വോട്ടുകളാണ് ബിജെപി ഇതര പാര്‍ട്ടികളുടെ പ്രധാന താല്‍പര്യം. ഇതിലുള്ള ശ്രദ്ധ പിന്നാക്കക്കാരുടെയും ദലിതരുടെയും വോട്ട് നഷ്ടപ്പെടാന്‍ ഇടയായേക്കുമെന്ന ഭീതി മറ്റ് സംഘടനകള്‍ക്കുണ്ട്.

Next Story

RELATED STORIES

Share it