Sub Lead

ജോലി കണ്ടെത്താന്‍ ''എഐ ബോട്ടിനെ'' ചുമതലപ്പെടുത്തി യുവാവ്; 50 അഭിമുഖങ്ങള്‍ സംഘടിപ്പിച്ച് നല്‍കി ''ബോട്ട്''

ജോലി കണ്ടെത്താന്‍ എഐ ബോട്ടിനെ ചുമതലപ്പെടുത്തി യുവാവ്; 50 അഭിമുഖങ്ങള്‍ സംഘടിപ്പിച്ച് നല്‍കി ബോട്ട്
X

വാഷിങ്ടണ്‍: നിര്‍മിതബുദ്ധിയില്‍ അധിഷ്ഠിതമായ ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം അതിവേഗം കൂടിക്കൊണ്ടിരിക്കുകയാണ്. ചാറ്റ് ജിപിടി, വാട്ട്‌സാപ്പിലെ മെറ്റ എഐ തുടങ്ങിയ സംവിധാനങ്ങളെ ലേഖനങ്ങള്‍ എഴുതാനും ബയോഡാറ്റയും കവര്‍ലെറ്ററുമൊക്കെ തയ്യാറാക്കാനും ആളുകള്‍ വ്യാപകമായി ഉപയോഗിക്കുന്നു. എഐ സാങ്കേതിക വിദ്യയില്‍ മിടുക്കനായ ഒരു യുവാവ് തയ്യാറാക്കിയ ''എഐ ബോട്ടാണ്'' ഇപ്പോള്‍ സോഷ്യല്‍ മീഡിയയായ റെഡ്ഡിറ്റിലെ പ്രധാനചര്‍ച്ചാ വിഷയങ്ങളില്‍ ഒന്ന്.

ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന ജോലി ഒഴിവുകള്‍ കണ്ടെത്തി അതിന് വേണ്ട രീതിയില്‍ ബയോഡാറ്റ തയ്യാറാക്കി കൊടുക്കുന്ന ബോട്ട് ആണിത്. തയ്യാറാക്കിയ ബയോഡാറ്റകള്‍ ഈ ബോട്ട് തന്നെ കമ്പനികള്‍ക്ക് അയച്ചു നല്‍കുകയും ചെയ്യും. യുഎസിലെ വാഷിങ്ടണ്‍ സ്വദേശിയായ ഒരു യുവാവാണ് ഈ ബോട്ട് തയ്യാറാക്കിയത്. ഇന്റര്‍നെറ്റ് തിരഞ്ഞ് ജോലി ഒഴിവുകള്‍ കണ്ടെത്തി അപേക്ഷകള്‍ അയക്കാന്‍ ബോട്ടിന് നിര്‍ദേശം നല്‍കി താന്‍ കിടന്നുറങ്ങുകയാണ് ചെയ്യാറെന്ന് യുവാവ് പറയുന്നു.



ഇതിനകം ആയിരം അപേക്ഷകളാണ് ഈ ബോട്ട് വിവിധ കമ്പനികള്‍ക്ക് അയച്ചത്. അപേക്ഷ ലഭിച്ച 50 കമ്പനികള്‍ ഇയാളെ ജോലിയില്‍ ചേരാനുള്ള അഭിമുഖത്തിനായി ക്ഷണിക്കുകയും ചെയ്തു. ഇയാളുടെ യോഗ്യത അനുസരിച്ച് ആയിരം കമ്പനികളിലെ വിവിധ ജോലികള്‍ക്കാണ് ബോട്ട് അപേക്ഷ അയച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

Next Story

RELATED STORIES

Share it