Latest News

പരീക്ഷ എഴുതാന്‍ മടി; വ്യാജ ബോംബ് ഭീഷണിക്കു പിന്നില്‍ 12ാം ക്ലാസ് വിദ്യാര്‍ഥി

പരീക്ഷ എഴുതാന്‍ മടി; വ്യാജ ബോംബ് ഭീഷണിക്കു പിന്നില്‍ 12ാം ക്ലാസ് വിദ്യാര്‍ഥി
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌കൂളുകളിലെ വ്യാജ ബോംബ് ഭീഷണിക്കു പിന്നില്‍ 12ാം ക്ലാസ് വിദ്യാര്‍ഥി. പോലിസ് കുട്ടിയെ കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ കുട്ടി കുറഞ്ഞത് ആറ് തവണ ബോംബ് ഭീഷണി ഇമെയിലുകള്‍ അയച്ചതായി കണ്ടെത്തി.

സ്‌കൂളില്‍ പരീക്ഷ എഴുതാനുള്ള മടിയാണ് ഇത്തരം ചിന്തയിലേക്ക് കുട്ടിയെ നയിച്ചതെന്ന് പോലിസ് പറയുന്നു. ബോംബ് ഭീഷണി സ്‌കൂളിലെ പരീക്ഷകള്‍ റദ്ദാക്കാന്‍ കാരണമാകുമെന്ന് കുട്ടി കരുതിയിരുന്നെന്നും പോലിസ് പറഞ്ഞു.

കഴിഞ്ഞ മാസം ഡിപിഎസ് ആര്‍കെ പുരം, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂള്‍ എന്നിവയുള്‍പ്പെടെ 40-ലധികം സ്‌കൂളുകള്‍ക്കാണ് ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചത്. സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ ചെറിയ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അവ നിര്‍വീര്യമാക്കാന്‍ 30,000 ഡോളര്‍ ആവശ്യപ്പെട്ടുമായിരുന്നു ഇമെയില്‍.

അടിക്കടി ഇത്തരം വ്യാജ ഭീഷണികള്‍ നേരിടുന്നതിനാല്‍ ഇത്തരം പ്രതിസന്ധികളെ നേരിടാന്‍ അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും സിറ്റി പോലീസ് പരിശീലനം നല്‍കിയിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പോലീസും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് സെമിനാര്‍ സംഘടിപ്പിച്ചു.

Next Story

RELATED STORIES

Share it