- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മല്ലു ഹിന്ദു വാട്‌സ്ആപ് ഗ്രൂപ്പ്: കെ ഗോപാലകൃഷ്ണനെ തിരിച്ചെടുത്ത നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി: കൃഷ്ണന്‍ എരഞ്ഞിക്കല്‍
തിരുവനന്തപുരം: സര്‍വീസിലിരിക്കെ മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ പോലിസ് റിപോര്‍ട്ട് അട്ടിമറിച്ച് കെ ഗോപാലകൃഷ്ണനെ സര്‍വീസില്‍ തിരിച്ചെടുത്ത ഇടതു സര്‍ക്കാര്‍ നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. സംസ്ഥാന വ്യവസായ ഡയറക്ടര്‍ പദവിയിലിരിക്കെ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി രൂപീകരിച്ച വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ ഗോപാലകൃഷ്ണനായിരുന്നു. സംഭവം വിവാദമായപ്പോള്‍ ഫോണ്‍ ഹാക്ക് ചെയ്തു എന്നതുള്‍പ്പെടെ നട്ടാല്‍ കുരുക്കാത്ത നുണക്കഥയുണ്ടാക്കി പോലിസില്‍ പരാതി നല്‍കുകയായിരുന്നു അദ്ദേഹം. പിന്നീട് പോലീസ് ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ ആദ്യം മറ്റൊരു ഫോണ്‍ നല്‍കുകയും പിന്നീട് വിവരങ്ങള്‍ മുഴുവനും ഫോര്‍മാറ്റ് ചെയ്ത ശേഷം യഥാര്‍ഥ ഫോണ്‍ നല്‍കുകയുമായിരുന്നു.
മതാടിസ്ഥാനത്തില്‍ ഗ്രൂപ് സൃഷ്ടിക്കുകയും കള്ളക്കഥകള്‍ പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തത് തൊണ്ടിയോടെ പൊക്കിയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നു സസ്പെന്റ് ചെയ്തത്. കെ ഗോപാലകൃഷ്ണന്റെ പ്രവര്‍ത്തികളില്‍ അടിമുടി ദുരൂഹതയുണ്ടെന്ന് സര്‍ക്കാരിനു കൈമാറിയ പോലീസ് അന്വേഷണ റിപോര്‍ട്ടില്‍ അക്കമിട്ട് പറയുന്നു. പിന്നെ എന്തടിസ്ഥാനത്തിലാണ് ഇടതു സര്‍ക്കാര്‍ വിഭാഗീയ ചിന്തകള്‍ പുലര്‍ത്തുന്ന ഒരാളെ പൊതുഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഉത്തരവാദപ്പെട്ട സ്ഥാനത്ത് പുനപ്രതിഷ്ട നടത്തിയതെന്നു വിശദമാക്കണം. ആഭ്യന്തരവും സിവില്‍ സര്‍വീസും വിഭാഗീയമായും വര്‍ഗീയമായും ചിന്തിക്കുന്നവരുടെ കൈകളിലായിരിക്കുന്നത് ആശങ്കാജനകമാണ്. ആര്‍ അജിത് കുമാര്‍, കെ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കുന്ന ഇടതു സര്‍ക്കാര്‍ സമീപനം സംഘപരിവാരത്തിന് കീഴ്പെട്ടതിന്റെ ഫലമാണെന്നും കൃഷ്ണന്‍ എരഞ്ഞിക്കല്‍ കുറ്റപ്പെടുത്തി.
RELATED STORIES
ഹമാസ് ബന്ദിയാക്കിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; സ്ഥിരീകരിച്ച്...
10 Jan 2025 2:32 PM GMTപി സി ജോര്‍ജിനെതിരേ കേസെടുത്തു; മുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം ...
10 Jan 2025 2:31 PM GMTപി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍, ഇനി ടിഎംഎസി സംസ്ഥാന...
10 Jan 2025 2:15 PM GMTഅഫ്ഗാനിസ്താനില്‍ ബ്രിട്ടീഷ് സൈനികര്‍ കൂട്ടക്കൊലകള്‍ നടത്തിയെന്ന്...
10 Jan 2025 1:50 PM GMTമുനമ്പം വഖ്ഫ് ഭൂമി:ജുഡീഷ്യല്‍ കമ്മീഷനില്‍ വിശ്വാസം നഷ്ടപ്പെട്ടു,...
10 Jan 2025 1:19 PM GMTതിരുവനന്തപുരത്ത് സ്കൂള്‍ ബസ് കയറി രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി...
10 Jan 2025 12:17 PM GMT