Latest News

ബസ് ജീവനക്കാര്‍ക്ക് നേരെ എയര്‍ഗണ്‍ ചൂണ്ടിയ വ്‌ലോഗര്‍ തൊപ്പി കസ്റ്റഡിയില്‍

ബസ് ജീവനക്കാര്‍ക്ക് നേരെ എയര്‍ഗണ്‍ ചൂണ്ടിയ വ്‌ലോഗര്‍ തൊപ്പി കസ്റ്റഡിയില്‍
X

വടകര: ബസ് ജീവനക്കാര്‍ക്കു നേരെ തോക്കു ചൂണ്ടിയ വ്‌ലോഗര്‍ തൊപ്പിയെ (നിഹാദ്) വടകര പോലിസ് കസ്റ്റഡിയിലെടുത്തു. വടകര ബസ് സ്റ്റാന്‍ഡില്‍ വച്ചാണു സംഭവം. ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റളാണു ചൂണ്ടിയത്. വൈകിട്ട് 5.30നായിരുന്നു സംഭവം. വടകരകൈനാട്ടി ദേശീയപാതയില്‍ കോഴിക്കോട്ടേക്ക് പോകുകയായിരുന്നു മുഹമ്മദ് നിഹാദ്.

ബസ് ഇടതു വശത്തുകൂടി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചു എന്നാരോപിച്ച് ബസിന് പിന്നാലെ തൊപ്പിയും കാര്‍ യാത്രക്കാരായ രണ്ടു പേരും വടകര ബസ് സ്റ്റാന്‍ഡില്‍ എത്തി. തുടര്‍ന്ന് ബസ് ജീവനക്കാരുമായി വാക്കേറ്റമുണ്ടാവുകയും തോക്ക് ചൂണ്ടുകയുമായിരുന്നു. കാറുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികള്‍ തൊപ്പിയെ തടഞ്ഞു വച്ച് പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it