Thrissur

തൃശൂരില്‍ കനത്ത മഴയും കാറ്റും; ബൈക്കുകള്‍ പറന്നു വീണു

തൃശൂരില്‍ കനത്ത മഴയും കാറ്റും; ബൈക്കുകള്‍ പറന്നു വീണു
X

തൃശ്ശൂര്‍: നഗരത്തില്‍ കനത്ത മഴയും ശക്തമായ കാറ്റും. ശക്തമായ മഴയെത്തുടര്‍ന്ന് കടകളിലേക്ക് വെള്ളം കയറി. നിരത്തുകളില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ ശക്തമായ കാറ്റില്‍ പറന്ന് വീണു.ബൈക്കില്‍ വെച്ചിരുന്ന ഹെല്‍മെറ്റുകളും പറന്നുപോയി. വൈദ്യുതി ബന്ധവും തകരാറിലായി. വൈകിട്ട് 7 മണിയോടെ തുടങ്ങിയ മഴ 45 മിനിറ്റോളം നീണ്ടുനിന്നു. കഴിഞ്ഞ ദിവസവും വേനല്‍ മഴ പെയ്തിരുന്നു.

രാത്രി വൈകിയായിരുന്നതിനാല്‍ റോഡുകളില്‍ ആളുകളുണ്ടായിരുന്നില്ല. നഗരത്തിലെ പ്രധാന നിരത്തായ കുറുപ്പം റോഡില്‍ പണി നടന്നുവരികയാണ്. നിരത്തിലും താഴെയുള്ള കടമുറികളിലേയ്ക്ക് വെള്ളം കയറി. കഴിഞ്ഞ ദിവസത്തെ മഴയിലും ഈ ഭാഗങ്ങളില്‍ കടകളിലേയ്ക്ക് വെള്ളം ഇരച്ചെത്തിയിരുന്നു.






Next Story

RELATED STORIES

Share it