Cricket

ഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇറങ്ങില്ല; ഫോം വീണ്ടെടുക്കാന്‍ കോഹ് ലി കൗണ്ടിയില്‍ കളിച്ചേക്കും

ഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇറങ്ങില്ല; ഫോം വീണ്ടെടുക്കാന്‍ കോഹ് ലി കൗണ്ടിയില്‍ കളിച്ചേക്കും
X

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ദയനീയ പ്രകടനത്തിനു പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ തുടങ്ങി ഇന്ത്യന്‍ സൂപ്പര്‍ താരം കോഹ് ലി. ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം കണ്ടെത്താനാണു കോഹ് ലിയുടെ ശ്രമം. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് കളിക്കാനാണു താരം ആലോചിക്കുന്നത്.

ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തിനു പിന്നാലെ സീനിയര്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ മടിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. അപ്പോഴും ഇന്ത്യയിലെ രഞ്ജി ട്രോഫി ഉള്‍പ്പടെയുള്ള ടൂര്‍ണമെന്റുകള്‍ കളിക്കാന്‍ കോഹ് ലി തയ്യാറായിരുന്നില്ല. ഈ വര്‍ഷം ജൂണ്‍ 20ന് ലീഡ്‌സില്‍വച്ചാണ് ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. അഞ്ച് മത്സരങ്ങളാണു പരമ്പരയിലുള്ളത്.

കൗണ്ടി മത്സരങ്ങള്‍ കളിക്കുന്നതിലൂടെ ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കോഹ് ലിക്ക് സാധിക്കും. സ്വാഭാവികമായും അടുത്ത ടെസ്റ്റ് പരമ്പരയില്‍ കോലിക്ക് ഇതു സഹായമാകുമെന്നാണു പ്രതീക്ഷ. ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ടീമിന്റെ ആദ്യ പരമ്പര കൂടിയാണിത്. 2012ലാണ് വിരാട് കോഹ് ലി അവസാനം രഞ്ജി ട്രോഫിയില്‍ കളിച്ചത്. കരിയറില്‍ 23 രഞ്ജി മത്സരങ്ങള്‍ മാത്രമേ കോഹ് ലി കളിച്ചിട്ടുള്ളൂ. ാനാകും കോലിയുടെ ശ്രമം.




Next Story

RELATED STORIES

Share it