Latest News

അശോകന്‍ കൊലപാതകക്കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി

കൊലപാതകം നടന്ന് പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിധി വരുന്നത്

അശോകന്‍ കൊലപാതകക്കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി
X

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകനായ അശോകന്‍ കൊലപാതകക്കേസില്‍ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി. ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. കേസില്‍ എട്ട് പേരെ കോടതി വെറുതെ വിട്ടു.

2013 മെയ് അഞ്ചിനാണ് സിപിഐഎം പ്രവര്‍ത്തകനായ അശോകനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന് പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിധി വരുന്നത്. പലിശയക്ക് പണം നല്‍കിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം.

Next Story

RELATED STORIES

Share it