- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കുവൈത്തിലെ കലാ പ്രതിഭകളെ ഒന്നിപ്പിക്കാന്‍ എംബസിയുടെ പ്രത്യേക വേദി
കുവൈത്ത് സിറ്റി: കുവൈത്തില്‍ കലാ, സാഹിത്യ, മേഖലകളില്‍ കഴിവുറ്റ ഇന്ത്യക്കാരെ കണ്ടെത്തുന്നതിനും അവരുടെ സര്‍ഗ്ഗ വാസനകള്‍ പരിപോഷിക്കുന്നതിനും വേണ്ടി ഇന്ത്യന്‍ എംബസി ഇന്ത്യന്‍ കള്‍ച്ചറല്‍ നെറ്റ്‌വര്‍ക്ക് (ഐസിഎന്‍)' എന്ന പൊതു വേദിക്ക് രൂപം നല്‍കി. ദൃശ്യ കലകള്‍,( വാസ്തു ശില്‍പം, പാത്ര നിര്‍മ്മാണ കലകള്‍, ചിത്ര രചന, ചലച്ചിത്ര രചന, ഛായാഗ്രഹണം ), സാഹിത്യരംഗം (സാഹിത്യം, കവിത, ഗദ്യം ), പ്രകടന കലകള്‍ ( നൃത്തം,സംഗീതം,, നാടകം ), പാചക കല ( ഭക്ഷ്യ പാചകം, മധുര പാചകം) തുടങ്ങി വിവിധ മേഖലകളിലുള്ളവരെ ബന്ധിപ്പിക്കുന്ന എംബസിയുടെ പ്രഥമ വേദിയാണ് ഐസിഎന്‍.
വിവിധ മേഖലകളിലെ അറിവ്, അനുഭവങ്ങള്‍ തുടങ്ങിയവ പങ്കിടുക, സഹകരണം മെച്ചപ്പെടുത്തുക തുടങ്ങിയവയ്ക്കായി ഇന്ത്യന്‍ കലാകാരന്മാര്‍ക്ക് ഒരു പ്ലാറ്റ്‌ഫോം ഒരുക്കുന്നതിനുള്ള എംബസിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഐസിഎന്‍ എന്ന് ഇന്ത്യന്‍ എംബസി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വിവിധ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവര്‍, കലാകാരന്മാര്‍, ചരിത്രാന്വേഷികള്‍, രാജ്യത്തിന്റെ സംസ്‌കാരം ഇഷ്ടപ്പെടുന്നവര്‍ തുടങ്ങിയ ഇന്ത്യക്കാര്‍ക്ക് ഈ വേദിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഐസിഎന്നിന്റെ ഭാഗമാകാം. (രജിസ്‌ട്രേഷന്‍ ലിങ്ക്: http//forms.gle/w2wIVa7FAcgsxviZ7 രജിസ്‌ട്രേഷന്‍ െ്രെഡവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് pic.kuwait@mea.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെവുന്നതാണ്.