India

പതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍ റഹ്മാന്റെ സ്വത്ത് കണ്ടുകെട്ടും: യുപി വൈദ്യുതി ബോര്‍ഡ്

പതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍ റഹ്മാന്റെ സ്വത്ത് കണ്ടുകെട്ടും: യുപി വൈദ്യുതി ബോര്‍ഡ്
X


സംഭല്‍: ഷാഹി മസ്ജിദ് സര്‍വേയ്ക്കിടെ ഉണ്ടായ അക്രമത്തില്‍ ആരോപണവിധേയനായി കേസെടുത്ത സമാജ് വാദി പാര്‍ട്ടിയുടെ സംഭല്‍ എം പി സിയാവുര്‍ റഹ്മാനെതിരായി വീണ്ടും കുരുക്ക്. നേരത്തെ വൈദ്യുതി മീറ്ററുകളില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് 1.91 കോടി രൂപ ഉത്തര്‍പ്രദേശ് വൈദ്യുതി ബോര്‍ഡ് പിഴ ചുമത്തിയിരുന്നു. ഇപ്പോഴിതാ 15 ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സിയാവുര്‍ റഹ്മാന്റെ സ്വത്ത് കണ്ടുകെട്ടുമെന്ന് ഉത്തര്‍പ്രദേശ് വൈദ്യുതി ബോര്‍ഡ്. അറിയിച്ചിരിക്കുകയാണ്.

'വൈദ്യുതി നിയമത്തിലെ സെക്ഷന്‍ 3 പ്രകാരം ശനിയാഴ്ച സംഭലിലെ എംപിയുടെ വസതിയില്‍ ഞങ്ങള്‍ നോട്ടീസ് നല്‍കുകയും 1.91 കോടി രൂപ പിഴ ഈടാക്കാന്‍ 15 ദിവസത്തെ സമയപരിധി നല്‍കുകയും ചെയ്തു, ഇല്ലെങ്കില്‍ റിക്കവറി നല്‍കാന്‍ ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിക്കുമെന്ന് സംഭലിലെ യുപിപിസിഎല്‍ സബ് ഡിവിഷണല്‍ ഓഫീസര്‍ സന്തോഷ് ത്രിപാഠി പറഞ്ഞു.പിഴ അടക്കുന്നതുവരെ എംപിയുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നവീന്‍ ഗൗതം പറഞ്ഞു.

നവംബര്‍ 24 ന് വൈകുന്നേരം കോടതി ഉത്തരവിട്ട സര്‍വേയില്‍ ഷാഹി മസ്ജിദിന് പുറത്ത് അക്രമത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ച് എംപിക്കെതിരെ കേസെടുത്തിരുന്നു. പോലിസ് വെടിവയ്പില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി നിര്‍വഹിക്കുന്നതിന് തടസ്സം സൃഷ്ടിച്ചുവെന്നാരോപിച്ച് എംപിയുടെ പിതാവ് മംലൂക്ക് ഉര്‍ റഹ്മാന്‍ ബര്‍ഖിനെതിരെ ഡിസംബര്‍ 19 ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.






Next Story

RELATED STORIES

Share it