Latest News

കായംകുളം താലൂക്ക് ആശുപത്രിയിലെ ഗുണ്ടാ ആക്രമണം: സിപിഎം നേതാക്കള്‍ക്കെതിരേ പാര്‍ട്ടി നടപടി

കായംകുളം താലൂക്ക് ആശുപത്രിയിലെ ഗുണ്ടാ ആക്രമണം: സിപിഎം നേതാക്കള്‍ക്കെതിരേ പാര്‍ട്ടി നടപടി
X

കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയില്‍ ഗുണ്ടാ ആക്രമണം നടത്തിയ സിപിഎം പ്രവര്‍ത്തകരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

സിപിഎം ടൗണ്‍ എ ബ്രാഞ്ച് സെക്രട്ടറി അരുണ്‍ അന്തപ്പന്‍, ടൗണ്‍ ബി ബ്രാഞ്ച് സെക്രട്ടറി സുധീര്‍, സിപിഎം ചിറക്കടവം ലോക്കല്‍ കമ്മിറ്റി അംഗം സാജിദ്, വിനോദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഏരിയാകമ്മിറ്റി ചേര്‍ന്നാണ് ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് താലൂക്കാശുപത്രിയില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രശ്‌നമുണ്ടാക്കിയത്. ഇവര്‍ ഡോക്ടറുടെ കാബിന്‍ അടിച്ചുതകര്‍ത്തു. ഉപകരണങ്ങളും നശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

Next Story

RELATED STORIES

Share it