Latest News

ഡല്‍ഹിയില്‍ 10 പേര്‍ക്കുകൂടി ഒമിക്രോണ്‍; രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം നൂറിലേക്ക്

ഡല്‍ഹിയില്‍ 10 പേര്‍ക്കുകൂടി ഒമിക്രോണ്‍; രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം നൂറിലേക്ക്
X

ബെംഗളൂരു: ഡല്‍ഹിയില്‍ പത്ത് പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 97ആയി. ആരോഗ്യ മന്ത്രി സത്യേന്ദ്ര് ജയിനാണ് ഒമിക്രോണ്‍ രോഗികളുടെ എണ്ണം സ്ഥിരീകരിച്ചത്.

പത്ത് പേര്‍ക്കുകൂടി ഒമിക്രോണ്‍ ബാധിച്ചതോടെ ഡല്‍ഹിയിലെ ഒമിക്രോണ്‍ ബാധിതര്‍ 20 ആയി. ഇരുപതില്‍ പത്ത് പേര്‍ ആശുപത്രി വിട്ടു.

വ്യാഴാഴ്ച 14 പേര്‍ക്കുകൂടി ഒമിക്രോണ്‍ ബാധിച്ചിരുന്നു. കര്‍ണാടകയില്‍ 5 പുതിയ കേസുകളും ഡല്‍ഹി, തെലങ്കാന സംസ്ഥാനങ്ങളില്‍ നാലുവീതവും ഗുജറാത്തില്‍ ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഡല്‍ഹിയില്‍ ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം ഉയരുന്നത് ഇത് രണ്ടാംദിവസമാണ്.

രാജ്യത്ത് നിലവില്‍ 11 സംസ്ഥാനങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം ഇങ്ങനെ: മഹാരാഷ്ട്ര 32, രാജസ്ഥാന്‍ 17, കര്‍ണാടക 8, ഗുജറാത്ത് 5, കേരളം 5, തെലങ്കാന 6, തമിഴ്‌നാട് 1, ബംഗാള്‍ 1, ആന്ധ്ര പ്രദേശ് 1, ഡല്‍ഹി 20, ഛണ്ഡീഗഢ് 1.

തുടര്‍ച്ചയായി നാലാം ദിവസമാണ് ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. വ്യാഴാഴ്ചയും ബുധനാഴ്ചയും 12 വീതം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആദ്യ രണ്ട് കേസുകള്‍ ബെംഗളൂരുവിലാണ് സ്ഥിരീകരിച്ചത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭള്ള രാജ്യത്തെ ഒമിക്രോണ്‍ വ്യാപനത്തെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു.

Next Story

RELATED STORIES

Share it